അക്ഷയ് കുമാറിന്റെ വീടുകൾ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബോളിവുഡിൽ സജീവമാണ് അക്ഷയ് കുമാർ. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് അക്ഷയ് കുമാറിന്റെ ഹോബിയാണ്. ആഡംബര വീടുകൾ വാങ്ങിക്കൂട്ടുക എന്നതാണ് നടന്റെ വലിയ വിനോദങ്ങളിൽ ഒന്നത്രേ. വീടുകളോടുള്ള അക്ഷയ് കുമാറിന്റെ പ്രണയം ബോളിവുഡിൽ പ്രസിദ്ധവുമാണ്.
മുംബൈ , ഗോവ,കാനഡ, മൗറിഷ്യസ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിന് ഫ്ലാറ്റുകളും വസതികളുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടന്റെ മനോഹരമായ. വീടുകളെ കുറിച്ചാണ്. മനോഹരമായിട്ടാണ് നടൻ വീടുകൾ ഒരുക്കിയിരിക്കുന്നതും. മുംബൈ നഗരത്തിലെ ജൂഹുവില്‍ ആണ് അക്ഷയ് നിലവില്‍ താമസിക്കുന്നത്. നടനോടെപ്പം ഭാര്യ ട്വിങ്കിള്‍ ഖന്നയും മക്കളുമുണ്ട്. വീടിനു ചുറ്റും മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞ അക്ഷയ്യുടെ മുംബൈയിലെ വീട്. മനോഹരമായ ഔട്ട്ഡോര്‍ ഗാര്‍ഡനും ഈ വീടിന്റെ പ്രത്യകതയാണ്. ഇതുകൂടാതെ 4.5 കോടി രൂപ വില മതിക്കുന്ന നാല് ഫ്ലാറ്റുകളും നടനുണ്ട്.
മുംബൈയിലെ അന്ധേരിയില്‍ 38 നിലകളുള്ള ആഡംബര പദ്ധതിയിലെ നാല് ഫ്ളാറ്റുകളാണ് താരം വാങ്ങിയിരിക്കുന്നത്. ലോകന്‍ഡ് വാല, ബാന്ദ്ര എന്നിവിടങ്ങളില്‍ താരത്തിന് ഡുപ്ലക്സ് അപ്പാര്‍ട്ട്മെന്റുകളുണ്ട്. അക്ഷയ് കുമാറിന്റെ ഒരു അവധിക്കാല വസതിയാണ് ഗോവയിലെ കാസ ഡി സോള്‍. ഈ പോര്‍ച്ചുഗീസ് സ്റ്റൈല്‍ വില്ലവര്ഷങ്ങള്ക്ക് മുമ്പ് അക്ഷയ് കുമാര്‍ വാങ്ങിയതാണ്. കാനഡയിലും മൗറീഷ്യത്തിലും നടന് വസതികളുണ്ട്.അക്ഷയ് കുമാറിന്റെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ കാനഡ, കനേഡിയൻ പൗരത്വവും താരത്തിനുണ്ട്.ഇവിടെയും അക്ഷയ് ഒരു വീട് വാങ്ങിയിട്ടുണ്ട്.ടോറന്റ്റോയിലാണ് താരത്തിന്റെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.