അഖിൽ ഗൊഗോയിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ​മി​ലെ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ഖി​ൽ ഗൊ​ഗോ​യി​ക്ക് സു​പ്രീം കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, സൂ​ര്യ​കാ​ന്ത്, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേതാ​ണ് ന​ട​പ​ടി.

ഇ​പ്പോ​ൾ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, വി​ചാ​ര​ണ തു​ട​ങ്ങു​മ്പോ​ൾ ജാ​മ്യ​ത്തി​നാ​യി സു​പ്രീം കോ​ട​തി​യെ ത​ന്നെ സ​മീ​പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ൻ​ഐ​എ 2019 ഡി​സം​ബ​റി​ലാ​ണ് അ​ഖി​ൽ ഗൊ​ഗോ​യി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Share via
Copy link
Powered by Social Snap