അച്ചൻകോവിലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

അച്ചൻകോവിലാറ്റിൽ പന്തളം കൈപ്പുഴ കടവിൽ അൻപത് വയസു പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ശരീരം അഴുകിയ നിലയിലാണ്. ഷർട്ടും ലുങ്കിയുമാണ് വേഷം. പന്തളം എസ്.എച്ച്. ഒ എസ്. ശ്രീകുമാർ, എസ് ഐ ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിൽ പന്തളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ മധുവിന്റെ നേതൃത്വത്തിൻ ഫയർഫോഴ്സ് സംഘം, നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായവരുടെ വിവരങ്ങൾ അന്വേഷിക്കുകയാണ് പൊലീസ് പറഞ്ഞു. മൃതദേഹം ഉടൻ അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Share via
Copy link
Powered by Social Snap