അച്ഛനെ ടോര്ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പ്പിച്ചു; മകന് അറസ്റ്റില്

അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. അരിയല്ലൂര്‍ രവിമംഗലം പാണാട്ട് വീട്ടില്‍ വിനോദ് കുമാര്‍ (46) ആണ് അറസ്റ്റിലായത്. tഎണ്‍പത്തിനാലുകാരനായ മാധവന്‍ നായരെ പ്രതി ഇതിനുമുമ്പും ഉപദ്രവിച്ചിരുന്നു. ഈ പരാതി പൊലീസ് സ്റ്റേഷനില്‍ പറഞ്ഞ് തീര്‍ത്തതാണ്. കൊലപാതകശ്രമത്തിനും പേരന്റ്‌സ്, സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരവുമാണ് കേസ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share via
Copy link
Powered by Social Snap