അജയ് കുമാർ അടുത്ത പ്രതിരോധ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ജ​യ് കു​മാ​റിനെ അ​ടു​ത്ത പ്ര​തി​രോ​ധ സെ​ക്ര​ട്ട​റിയായി നിയമിച്ചു.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​ത​ല നി​യ​മ​ന സ​മി​തി​യാണ് തീ​രു​മാ​നമെടുത്തത്. ഇപ്പോഴത്തെ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി സ​ഞ്ജ​യ് മി​ത്ര ഓ​ഗ​സ്‌​റ്റ് 23ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.അ​ജ​യ് കു​മാ​ർ ഇപ്പോൾ  പ്ര​തി​രോ​ധ നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യായിരുന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യും 1985 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നുമാണ് അ​ജ​യ്‌​കു​മാ​ർ.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap