അടുക്കളയുടെ ചൂടറിഞ്ഞ് പുരുഷ കേസരികൾ

മ​ട്ടാ​ഞ്ചേ​രി:​ അ​ടു​ക്ക​ള​യു​ടെ ചൂ​ടെ​ന്താ​ണെ​ന്ന് പു​രു​ഷ​ന്‍മാ​രും അ​റി​യ​ണം-അ​താ​യി​രു​ന്നു ഇ​ത്ത​വ​ണ വ​നി​താ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി താ​ലൂ​ക്ക്ഓ​ഫി​സി​ല്‍ ന​ട​ന്ന​ത്.​ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പാ​ച​ക​മേ​ള​യാ​ണ് കൊ​ച്ചി താ​ലൂ​ക്ക് റ​വ​ന്യൂസ്റ്റാ​ഫ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലുംഫോ​ര്‍ട്ട് കൊ​ച്ചി സ​ബ് ക​ല​ക്റ്റ​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്സ​മ്മ​തി​ച്ചി​ല്ല.​

വ​നി​താ ദി​ന​ത്തി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​ര്‍ക്ക് വി​ശ്ര​മം കൊ​ടു​ത്ത്പു​രു​ഷ ജീ​വ​ന​ക്കാ​ര്‍ അ​ടു​ക്ക​ള​യി​ല്‍ ക​യ​റ​ട്ടേ​യെ​ന്ന നി​ര്‍ദേ​ശം മു​ന്നോ​ട്ട്വെ​ച്ചു.​ഇ​ത് അ​സോ​സി​യേ​ഷ​ന്‍ അം​ഗീ​ക​രി​ച്ചു.​ഇ​തോ​ടെ നാ​ല് ടീ​മാ​യി തി​രി​ഞ്ഞ് മ​ത്സ​രംവെ​ക്കാ​നും ധാ​ര​ണ​യാ​യി.വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പാ​യ​സ​മു​ണ്ടാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.​താ​ലൂ​ക്ക്,ആ​ര്‍ഡി‌​ഒഓ​ഫി​സ്,വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍,ആ​ര്‍ആ​ര്‍ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ നാ​ല് ടീ​മാ​യിതി​രി​ഞ്ഞ് ജോ​ലി സ​മ​യം ക​ഴി​ഞ്ഞ് പു​രു​ഷ​ന്‍മാ​ര്‍ താ​ലൂ​ക്ക് ഓ​ഫി​സി​ലെ കാ​ന്‍റീ​ന്‍അ​ടു​ക്ക​ള​യി​ല്‍ ക​യ​റി.​

ഒ​രു ടീ​മി​ല്‍ ആ​റ് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ പി​ന്നെ പാ​യ​സ​മു​ണ്ടാ​ക്കാ​നു​ള്ള തി​ര​ക്ക്.​പൈ​നാ​പ്പി​ള്‍ പാ​യ​സം,ശ​ര്‍ക്ക​ര,പാ​ല​ട എ​ന്നി​വ​യാ​ണ്ത​യ്യാ​റാ​ക്കി​യ​ത്.​സ​മ​യം കു​റ​ച്ചെ​ടു​ത്തെ​ങ്കി​ലും ഉ​ണ്ടാ​ക്കി​യ പാ​യ​സംഅ​ടി​പൊ​ളി​യെ​ന്ന് വ​നി​താ ജീ​വ​ന​ക്കാ​ര്‍.​പി​ങ്ക് പൊ​ലി​സാ​ണ്മാ​ര്‍ക്കി​ട്ട​ത്.​മ​ത്സ​ര​ത്തി​ല്‍ പൈ​നാ​പ്പി​ള്‍ പാ​യ​സ​മു​ണ്ടാ​ക്കി​യ താ​ലൂ​ക്ക് ഓ​ഫി​സ്ജീ​വ​ന​ക്കാ​ര്‍ ഒ​ന്നാ​മ​തെ​ത്തി.​

ര​ണ്ടാം സ്ഥാ​നം ആ​ര്‍‌​ആ​ര്‍ ഓ​ഫി​സും മൂ​ന്നാം സ്ഥാ​നംആ​ര്‍.​ഡി.​ഒ ഓ​ഫി​സും നേ​ടി.​ത​ഹ​സി​ല്‍ദാ​ര്‍ എ.​ജെ തോ​മ​സ്,ആ​ര്‍.​ആ​ര്‍ ത​ഹ​സി​ല്‍ദാ​ര്‍ര​മാ​ദേ​വി,ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍മാ​രാ​യ ജോ​സ​ഫ് ആ​ന്‍റെ​ണി ഹെ​ര്‍ട്ടി​സ്,വി.​എ​സ്ജ​യേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Share via
Copy link
Powered by Social Snap