അടൂരിൽ വഴിയരികിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ വൃദ്ധനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എളമണ്ണൂർ സ്വദേശി വിക്രമനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അമിത വേഗതയിൽ വന്ന വാഹനം വൃദ്ധനെ ഇടിച്ചിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.