അതിജീവനത്തിന്റെ കുടകൾ

തി​രു​വ​ന​ന്ത​പു​രം: ചു​വ​പ്പും നീ​ല​യും റോ​സും ക​റു​പ്പും ശീ​ല​ക​ളു​ള്ള ഇ​വ വെ​റും കു​ട​ക​ള​ല്ല… ര​ണ്ടും മൂ​ന്നും അ​ഞ്ചും മ​ട​ക്കു​ള്ള വ​ർ​ണ​ക്കു​ട​ക​ൾ… അ​സാ​ധാ​ര​ണ​മാ​യ അ​തി​ജീ​വ​ന​ത്തി​ന്‍റെ കു​ട​ക​ൾ! ഒ​രു യാ​ത്ര​യ്ക്കി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ന​ട്ടെ​ല്ലൊ​ടി​ഞ്ഞു​പോ​യി അ​യി​രൂ​പ്പാ​റ സ​ർ​ക്കാ​ർ സ്കൂ​ളി​ന് സ​മീ​പം ക​ല്ലൂ​ർ​കോ​ണ​ത്തു വീ​ട്ടി​ൽ മൂ​ന്നു​കൊ​ല്ല​മാ​യി വീ​ൽ​ചെ​യ​റി​ലും ക​ട്ടി​ലി​ലു​മാ​യി ജീ​വി​ക്കു​മ്പോ​ഴും ത​ള​രി​ല്ലെ​ന്ന സു​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് ഈ ​കു​ട​ക​ളി​ൽ കാ​ണാ​നാ​വു​ന്ന​ത്. പ​ത്തി​ലും പ്ല​സ്ടു​വി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് ജീ​വി​ക്ക​ണം. ഭാ​ര്യ സ​ന്ധ്യ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മ​ണി മു​ത​ൽ ധാ​ന്യം പൊ​ടി​ക്കു​ന്ന മി​ല്ലി​ൽ നാ​ലു​മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​മ്പോ​ൾ കി​ട്ടു​ന്ന​താ​ണ് ആ​കെ​യു​ള്ള വ​രു​മാ​നം. നാ​ട്ടി​ൻ​പു​റ​ത്തെ ഒ​രു മി​ല്ലി​ൽ​നി​ന്ന് എ​ന്തു തു​ക കി​ട്ടാ​ൻ!

ഇ​രു​ന്നും കി​ട​ന്നും ചെ​യ്യാ​വു​ന്ന പ​ണി എ​ന്ന നി​ല​യി​ലാ​ണ് കു​ട​നി​ർ​മാ​ണം പ​ഠി​ച്ചെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ കു​ട​യ്ക്ക് 250 രൂ​പ​യും മൂ​ന്നു​മ​ട​ക്കി​ന്‍റെ ഒ​റ്റ​നി​റ​ത്തി​ലു​ള്ള കു​ട​ക​ൾ​ക്ക് 300 രൂ​പ​യും ഡി​സൈ​ൻ കു​ട​ക​ൾ​ക്ക് 320 രൂ​പ​യു​മാ​ണ് വി​ല. ക​ഴി​ഞ്ഞ വ​ർ​ഷം ടെ​ക്നോ​പാ​ർ​ക്കി​ലെ ഒ​രു ക​മ്പ​നി കു​റേ കു​ട​ക​ൾ വാ​ങ്ങി​യ​ത് ആ​ശ്വാ​സ​ക​ര​മാ​യി. 94466 63130 ആ​ണ് സു​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ന​മ്പ​ർ.

മൈ​ക്ക് സെ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്കി​ന് സ​മീ​പം പ്ലാ​വ​റ​ക്കോ​ട് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന താ​ഹ 19 വ​ർ​ഷം മു​മ്പാ​യി​രു​ന്നു മ​ര​ത്തി​ൽ​നി​ന്ന് വീ​ണ് കി​ട​പ്പി​ലാ​യ​ത്. മൈ​ക്ക് സെ​റ്റ് മ​ര​ത്തി​ൽ​നി​ന്ന് അ​ഴി​ച്ചെ​ടു​ക്കാ​ൻ ക​യ​റി​യ​താ​ണ്. ഭാ​ര്യ സ​ഫീ​ന പ​ശു​വി​നെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​താ​ണ് തു​ട​ർ​ന്നു​ള്ള ജീ​വി​ത​മാ​ർ​ഗ​വും ചി​കി​ത്സാ​മാ​ർ​ഗ​വു​മാ​യ​ത്. കി​ട​ന്നു​പോ​യ താ​ഹ​യും തോ​ൽ​ക്കാ​നൊ​രു​ക്ക​മാ​യി​രു​ന്നി​ല്ല. എ​ട്ടു​വ​ർ​ഷം മു​മ്പാ​ണ് കു​ട​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ളു​ടെ കു​ട​യ്ക്ക് 270 രൂ​പ​യും മൂ​ന്ന് മ​ട​ക്ക് കു​ട​ക​ൾ​ക്ക് 350 രൂ​പ​യും അ​ഞ്ച് മ​ട​ക്കി​ന് 450 രൂ​പ​യു​മാ​ണ് വി​ല. താ​ഹ​യു​ടെ ന​മ്പ​ർ 94474 40286.

ഇ​തു​പോ​ലു​ള്ള ഒ​രു​പാ​ടു​പേ​രെ നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടാ​വാം. ഈ ​ലോ​ക് ഡൗ​ൺ കാ​ല​ത്ത് നി​ങ്ങ​ൾ​ക്ക് ഇ​വ​രെ സ​ഹാ​യി​ക്കാം. മ​ഴ​ക്കാ​ല​മാ​ണ് വ​രു​ന്ന​ത്.  മ​ക്ക​ൾ​ക്കും പ​രി​ച​യ​ക്കാ​ർ​ക്കും ഭം​ഗി​യും ഈ​ടു​മു​ള്ള കു​ട​ക​ൾ വേ​ണം. വ​മ്പ​ൻ പ​ര​സ്യ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ വി​ല കൂ​ട്ടി കി​ട്ടു​ന്ന​താ​വും പ​ല​പ്പോ​ഴും വാ​ങ്ങു​ക. പ​ക്ഷെ, ഇ​വ​രി​ൽ​നി​ന്ന് നി​ങ്ങ​ൾ ഒ​രു കു​ട​വാ​ങ്ങു​മ്പോ​ൾ, ഓ​ർ​ക്കു​ക – അ​തി​ജീ​വ​ന​ത്തി​നാ​യി പൊ​രു​തു​ന്ന ഒ​രു കു​ടും​ബ​ത്തി​ലേ​ക്കാ​ണ് നി​ങ്ങ​ളു​ടെ പ​ണ​മെ​ത്തു​ന്ന​ത്. അ​തൊ​രു പു​ണ്യ​പ്ര​വൃ​ത്തി കൂ​ടി​യാ​യി ആ​രെ​ങ്കി​ലു​മൊ​ക്കെ ക​രു​തു​ന്നു എ​ന്ന് വി​ശ്വ​സി​ക്കാം…

Share via
Copy link
Powered by Social Snap