അധ്വാനിച്ച് കിട്ടുന്നതില് നിന്ന് മിച്ചം പിടിച്ച് പാവങ്ങള്ക്ക് ഓണക്കിറ്റ് നല്കി സിദ്ധിക്ക്

ആലപ്പുഴ: ഒരു നേരം സ്വന്തം വീട് കഴിയാന്‍ അധ്വാനിച്ചു കിട്ടുന്നതില്‍ നിന്ന് മിച്ചം പിടിച്ച് ഓണത്തിന് ഇല്ലായ്മയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി ചുമട്ടു തൊഴിലാളി. മാന്നാറിലെ ചുമട്ടു തൊഴിലാളിയായ വിഷവര്‍ശ്ശേരിക്കര കാഞ്ഞിക്കല്‍ വീട്ടില്‍ സിദ്ധിക്ക് (60) അണ് ഓണക്കാലത്ത് ഭക്ഷണത്തിനു വകയില്ലാതെ ജീവിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് കൊടുക്കാന്‍ മാന്നാര്‍ പൊലീസിനെ ഏല്‍പ്പിച്ചത്. 

തീര്‍ത്തും അര്‍ഹരായ കുടുംബത്തെ കണ്ടെത്തി അവരുടെ കൈകളില്‍ കിറ്റ് എത്തിക്കണം എന്നാണ് സിദ്ധിക്കിന്റെ ആഗ്രഹം. അതിനാലാണ് കിറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ചെങ്ങന്നൂര്‍ ഡി വൈ എസ് പി. പിവി ബേബിയുടെ കയ്യില്‍ സിദ്ധിക്ക് കിറ്റുകള്‍ നല്‍കി

Share via
Copy link
Powered by Social Snap