അന്ന് വികസനവാദികൾ ആഞ്ഞടിച്ചു; പരിസ്ഥിതി പ്രേമികൾ തെറിച്ചു

തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ച്ച പ​ല​ർ​ക്കും സം​ഘ​ടി​ത​മാ​യ എ​തി​ർ​പ്പി​നു മു​ൻ​പി​ൽ പ​ത്തി​മ​ട​ക്കേ​ണ്ടി വ​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്. ഇ​ന്ന് അ​നി​വാ​ര്യ​മാ​യ ദു​ര​ന്തം സം​ഭ​വി​ച്ച​പ്പോ​ൾ പ​ല​രും പ​ഴ​യ നി​ല​പാ​ടു​ക​ൾ പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്നു മാ​ത്രം.

കോ​ൺ​ഗ്ര​സി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി വാ​ദി​ച്ച വി.​എം. സു​ധീ​ര​ൻ, വി.​ഡി. സ​തീ​ശ​ൻ, പി.​ടി. തോ​മ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ “വി​ക​സ​ന​വാ​ദി’​ക​ൾ ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി എം​പി ആ​യി​രി​ക്കേ പി.​ടി. തോ​മ​സി​ന് വീ​ണ്ടും സീ​റ്റു​ന​ൽ​കാ​തെ പ​രി​സ്ഥി​തി വി​രു​ദ്ധ​രു​ടെ താ​ല്പ​ര്യ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു അ​ക്കാ​ല​ത്ത് പാ​ർ​ട്ടി. പ​രി​സ്ഥി​തി​ക്കാ​യി നി​ല​കൊ​ണ്ട കേ​ന്ദ്ര​മ​ന്ത്രി ജ​യ​റാം ര​മേ​ശി​ന് സ്വ​ന്തം വ​കു​പ്പ് ന​ഷ്ട​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ശ​ക്ത​മാ​യി​രു​ന്നു പ​രി​സ്ഥി​തി വി​രു​ദ്ധ ലോ​ബി​യു​ടെ ഇ​ട​പെ​ട​ൽ.

സി​പി​എ​മ്മി​ൽ പ​രി​സ്ഥി​തി​ക്കാ​യി നി​ര​ന്ത​രം വാ​ദി​ച്ച വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഒ​തു​ക്ക​പ്പെ​ടു​ക​യും പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​ക​ളി​ൽ ത​ട​യ​ണ​യും അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കും സ്ഥാ​പി​ച്ച് “വി​ക​സ​നം’ ന​ട​ത്തു​ന്ന​വ​ർ പു​തി​യ താ​ര​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​രി​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ പ്ര​ള​യം ച​ർ​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ ചേ​ർ​ന്ന​പ്പോ​ൾ ഇ​ത്ത​ര​ക്കാ​ർ​ക്കാ​ണ് പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​ത് വ​ലി​യ​തോ​തി​ൽ ഇ​ട​തു​പ​ക്ഷ​ക്കാ​രി​ൽ​നി​ന്നു​ത​ന്നെ വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു​വ​രു​ത്തി.

പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ത്തു​കൊ​ണ്ടു​ള്ള ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ത​ട​യ​ണ പൊ​ളി​ക്ക​ണ​മെ​ന്ന വി​ധി പ്ര​ഖ്യാ​പി​ക്ക​വേ ‘ഈ ​ദു​ര​ന്ത​വും പാ​ഠ​മാ​കി​ല്ലേ’ എ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം ചെ​ന്നു​ത​റ​യ്ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ നെ​ഞ്ചി​ലാ​ണ്.  പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​പൊ​ള്ളി​യ സ​ർ​ക്കാ​ർ ഇ​നി​യും അ​ത്ത​രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​മോ എ​ന്ന ചോ​ദ്യ​മാ​ണ് ഇ​ട​ത് അ​നു​ഭാ​വി​ക​ൾ ത​ന്നെ ഉ​യ​ർ​ത്തു​ന്ന​ത്.

ശ്ചിട്ടം ന്നാ..

ക​ന്യാ​കു​മാ​രി മു​ത​ൽ ഗു​ജ​റാ​ത്തി​ലെ സ​ത്പു​ര മ​ല​നി​ര​ക​ൾ​വ​രെ 1600 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ വീ​തി​യി​ലും 1.6 ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് പ​ശ്ചി​മ​ഘ​ട്ടം.​ജൈ​വ​വൈ​വി​ധ്യ ലോ​ല​പ്ര​ദേ​ശ​ങ്ങ​ളാ​യ ഈ ​മേ​ഖ​ല​ക​ൾ അ​നേ​കം അ​ത്യ​പൂ​ർ​വ സ​സ്യ​ല​താ​ദി​ക​ളു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​ണ്. കേ​ര​ളം , ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 44 ജി​ല്ല​ക​ളി​ലെ 142 താ​ലൂ​ക്കു​ക​ളി​ൽ പ​ട​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ് പ​ശ്ചി​മ​ഘ​ട്ടം.

1 thought on “അന്ന് വികസനവാദികൾ ആഞ്ഞടിച്ചു; പരിസ്ഥിതി പ്രേമികൾ തെറിച്ചു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap