അപമാനത്തിൻറെയും അവഗണനയുടേയും ഇരുണ്ട നാളുകളിൽ നിന്ന് ശക്തമായ തിരിച്ച് വരവ്, മനസിലായോ വർഷിതയെ

വളരെ ഗ്ലാമറസും, ബോൾഡുമാണ് മോഡലിംഗ് മേഖല. ഇന്ന് നിരവധി പേരാണ് മോഡലിംഗ് രംഗത്തേക്ക് ഒഴുകിയെത്തുന്നത്. ഒരു മോഡൽ ആവണമെങ്കിൽ വെളുത്തു മെലിഞ്ഞ് സുന്ദരിയായിരിക്കണമെന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. കരിങ്കൂവള മിഴികളും റോസാപ്പൂ ഇതൾ ചുണ്ടുകളും ഒട്ടിയ കവിളുകളും ആലില വയറുമൊക്കെയുള്ള സുന്ദരി, അതാണ് ജനമനസ്സുകളിൽ മോഡലിന് നൽകുന്ന വിശേഷണം. ഇതൊന്നും ഇല്ലാത്ത ഒരാളെ മോഡലായി സങ്കൽപിക്കാൻ കഴിയത്തുമില്ല. എന്നാൽ തന്റെ തടിച്ച ശരീരത്തിൽ ആത്മവിശ്വാസം അർപ്പിച്ച് മോഡലിംഗ് രംഗത്തേക്ക് 25 വയസ്സുകാരി എത്തി. എന്നാൽ അവൾക്ക് കിട്ടിയത് മികച്ച സ്വീകരണമായിരുന്നില്ല. അവഗണനയും കുത്തുവാക്കും.

എന്നാൽ ഇതെല്ലാം മറികടന്ന് പുതു ചരിത്രം കുറിച്ചിരിക്കുകയാണ് വർഷിത തടവർത്തി എന്ന 25 വയസ്സുകാരി. കാരണം ഒരു മോഡലിനുവേണ്ട നിറമില്ല, പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന അഴകളവുകളുമല്ല വർഷിതക്ക്.

എന്നാൽ ഒരു മോഡലിന്റെ എല്ല സങ്കൽപ്പങ്ങളും തകർത്തെറിഞ്ഞു കൊണ്ടാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായ വർഷിത തടവർത്തി സബ്യസാചിയുടെ മോഡലായി എത്തിയത്. ശരീരഘടനയുടെ പേരിൽ നീണ്ട നാലുവർഷക്കാലം അപമാനത്തിൻറെയും അവഗണനയുടേയും മുൾമുനയിൽ നിന്നയാളാണ് വർഷിത. എന്നാൽ അവൾ തളർന്നില്ല. തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്ന ചിന്തയിൽ പൂർവ്വാധികം ശക്തിയോടെ ഉയർന്നു വന്നു. അങ്ങനെയാണ് വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സബ്യസാചിയുടെ മോഡലെന്ന സ്വപ്ന പദവിയിലേയക്ക് വർഷിത ഉയർത്തപ്പെട്ടത്. അവൾ ജയിച്ചപ്പോൾ വിജയിച്ചത് അവളെ പോലെ കറുപ്പിനും തടിക്കും മുകളിൽ മോഹങ്ങൾ ഉള്ള ഒട്ടേറെ സുന്ദരികൾ തന്നെ ആയിരുന്നു.

പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് യോജിച്ചയാളല്ല എന്ന കാരണത്താൽ മോഡലിംഗ് ഇൻഡസ്ട്രിയിൽ നിന്നു കഴിഞ്ഞ നാലുവർഷം വർഷിത പുറന്തള്ളപ്പെട്ടു. എന്നാൽ തടിച്ച സ്ത്രീകളോട് ഇൻഡസ്ട്രി കാണിക്കുന്ന വിവേചനത്തെ വർഷിത ചോദ്യചെയ്തു.

“അഴകളവുകളെക്കുറിച്ച് ഒരു പ്രത്യേക മാനദണ്ഡം കാത്തുസൂക്ഷിക്കുന്ന ഒരു മേഖലയിൽ നിലനിൽക്കണമെങ്കിൽ അസാധ്യമായ ക്ഷമയും കരുത്തും വേണം. എന്റെ ശരീര വണ്ണത്തിന്റെ പേരിൽ നിറത്തിന്റെ പേരിൽ ഞാൻ തിരസ്കരിക്കപ്പെട്ടത് നാലു വർഷമാണ്. പ്ലസ് സൈസ് മോഡൽ എന്ന വിളി കേൾക്കുമ്പോൾ അസഹ്യത തോന്നും. മെലിഞ്ഞ മോഡലുകളെ മോഡൽ എന്നു തന്നെ വിളിക്കും. വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, എന്തിനാണ് സ്ത്രീകൾക്കിടയിൽ ഇങ്ങനെയൊരു തരംതിരിവ്. ആ വിളികേൾക്കുന്നത് ഒട്ടും സുഖകരമായിരുന്നില്ല. എനിക്കറിയാം എന്റെ അതേ സൈസിലുള്ള പലർക്കും അതു കേൾക്കുന്നത് ഇഷ്ടമായിരിക്കില്ല”. വർഷിത പറഞ്ഞു.

തെന്നിന്ത്യൻ സിനിമയിൽ അവസരത്തിനായി അഞ്ചുവർഷം അലഞ്ഞു. ഞാൻ സമീപിച്ച സംവിധായകരൊക്കെ പറഞ്ഞത് വണ്ണം കുറച്ച് നിറം വച്ചു വരു എന്നാണ്. പക്ഷേ അവസരത്തിനായി ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങൻെ അവസാന വിജയം വർഷിതയുടേതായിരുന്നു. എല്ലാ അവഗണകളെയും അതിജീവിക്കാൻ തനിക്ക് കഴിഞ്ഞു എന്ന ഉറച്ച വിശ്വാസത്തോടെ വർഷിത പൊരുതി വിജയിച്ചു.

ഫാഷൻ അല്ലെങ്കിൽ മോഡലിംഗ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുക സീറോ സൈസ് മോഡലുകളായിരിക്കും. മോഡലിങ് മെലിഞ്ഞവർക്ക് മാത്രം വിധിക്കപ്പെട്ട ഒന്നാണ് എന്ന മുൻധാരണയാണ് ഈ ചിന്തകൾക്ക് കാരണം. എന്നാൽ ഈ മുൻധാരണകൾ തെറ്റിച്ചുകൊണ്ട് മോഡലിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ലറ്റേഷ്യ തോമസ് എന്ന ആസ്ത്രേലിയൻ മോഡൽ.

എല്ലാവരും സൈസ്സീറോ മോഡലുകൾ ആവാൻ മത്സരിക്കുന്ന ഈ കാലത്ത് പ്ലസ് സൈസ് മോഡൽ എന്ന പേരിലാണ് ലറ്റേഷ്യ തോമസ് പ്രസിദ്ധയാകുന്നത്. 16 ആണ് ലറ്റേഷ്യയുടെ സൈസ്. വണ്ണമുള്ളവർക്കും മോഡലിംഗ് ലോകത്ത് സ്ഥാനം ഉണ്ട് എന്ന് തെളിയിച്ച ലറ്റേഷ്യക്ക് തന്റെ കരിയറിൽ പലയിടത്തും പലവിധ അവഗണനകൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ഏതവസ്ഥയിലും ചെറുത്തു നിൽപ്പും ആത്മവിശ്വാസവും ആയിരുന്നു ലറ്റേഷ്യയുടെ കരുത്ത്.

Leave a Reply

Your email address will not be published.