അഫ്ഗാന് ഭീകരരുടെ സാന്നിധ്യം; മധ്യപ്രദേശിലെ എട്ടു ജില്ലകളിൽ അതീവജാഗ്രത

ഭോപ്പാൽ ∙ അഫ്ഗാന്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് മധ്യപ്രദേശിലെ എട്ടു ജില്ലകളിൽ അതീവജാഗ്രതാ നിർദേശം. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ഝാബുവ, അലിരാജ്പൂർ, ധാർ, ബാർവനി, റത്‌ലാം, മൻസോർ, നീമുഞ്ച്, അഗർമാൾവ എന്നീ ജില്ലകളിലാണ് അഫ്ഗാനിസ്ഥാൻ സ്വദേശികളായ നാലു തീവ്രവാദികൾക്കായി പരിശോധന ശക്തമാക്കിയത്.ഒരു ഭീകരന്റെ രേഖാചിത്രം പൊലീസ് സ്റ്റേഷനുകളിലേക്കും ചെക്ക് പോസ്റ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ഝാബുവ ജില്ലാ പൊലീസ് സൂപ്രണ്ട് വിനീത് ജെയിൻ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ നിന്നുള്ള ഇയാൾ എങ്ങനെ രാജ്യത്ത് നുഴഞ്ഞുകയറിയെന്നും അറിവില്ലെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിലും റയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.

Leave a Reply

Your email address will not be published.