അഭയ കേസിൽ വീണ്ടും കൂറുമാറ്റം: നാലാം സാക്ഷി കൂറുമാറി

തിരുവനന്തപുരം: അഭയ കേസിലെ നാലാം സാക്ഷി സഞ്ജു പി. മാത്യു കൂറുമാറി. ഇന്ന് നടന്ന വിചാരണയ്ക്കിടെയാണ് സഞ്ജു പി. മാത്യുവിന്‍റെ  കൂറുമാറ്റം.വിചാരണ ആരംഭിച്ച ഇന്നലെ സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയിരുന്നു. അഭയയോടൊപ്പം കോൺവെന്‍റിൽ താമസിച്ചിരുന്ന ആളാണ് സിസ്റ്റർ അനുപമ. ഇരുവരും കൂറുമാറിയതായി  തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു. അഭയക്കേസിന്‍റെ വിചാരണ പ്രത്യേക സിബിഐകോടതിയില്‍ ഇന്നലെയാണ് ആരംഭിച്ചത്. അഭയ കൊല്ലപ്പെട്ട് 27 വര്‍ഷത്തിനുശേഷമാണ് കേസിന്‍റെ വിചാരണ തുടങ്ങുന്നത്. അഭയയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മരിച്ചുപോയ ആറു സാക്ഷികള്‍ക്കാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. ഇവര്‍ മരിച്ചു പോയ വിവരം സിബിഐ കോടതിയെ അറിയിച്ചിരുന്നില്ല.രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സിബിഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
ഫാ. തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ്പി കെ.ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.1993 ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 

1 thought on “അഭയ കേസിൽ വീണ്ടും കൂറുമാറ്റം: നാലാം സാക്ഷി കൂറുമാറി

  1. Today, with all the fast way of living that everyone is having, credit cards get this amazing demand throughout the market. Persons coming from every discipline are using credit card and people who not using the credit card have made arrangements to apply for one in particular. Thanks for giving your ideas in credit cards. https://psoriasismedi.com buy psoriasis medications

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap