അഭയ കേസ്; തോമസ് കോട്ടൂര് ഹൈക്കോടതിയെ സമീപിച്ചു; രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വാദം

അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി തോമസ് എം. കോട്ടൂര്‍ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.

കൊലക്കുറ്റം ചുമത്തിയ നിയമ നടപടി നിലനില്‍ക്കില്ലെന്നും തോമസ് കോട്ടൂര്‍ അപ്പീലില്‍ പറയുന്നു. മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും അപ്പീലില്‍ ആരോപിച്ചു. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നും വാദം.

കഴിഞ്ഞ ഡിസംബര്‍ 23 നാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

Share via
Copy link
Powered by Social Snap