അമരീന്ദറിന് പകരം സുഖ്ജീന്ദര് രണ്ധാവ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് സൂചന

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ച ഒഴിവില്‍ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാവുമെന്ന് സൂചന. എം.എല്‍.എമാരുടെ യോഗത്തില്‍ സമവായമായതാണ് വിവരം. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ രണ്‍ധാവ വിസമ്മതിച്ചു.

അമരീന്ദര്‍ സിങ്ങിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തോട് ഒരു സംസ്ഥാനത്തെ ജനങ്ങളും പാര്‍ട്ടിയും ഒപ്പമുള്ള കാലത്ത് മാത്രമോ ആര്‍ക്കും മുഖ്യമന്ത്രിയായി തുടരാനാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു, മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ തുടങ്ങിയ പേരുകളാണ് അടുത്ത മുഖ്യമന്ത്രി പട്ടികയില്‍ ഉണ്ടായിരുന്നത്. രജീന്ദര്‍ സിംഗ് ബജ്വ, പ്രതാപ് സിംഗ് ബജ്വ തുടങ്ങിയവരും പരിഗണനയിലുണ്ടായിരുന്നു

Share via
Copy link
Powered by Social Snap