അമല പോൾ ചിത്രം ആടൈ ഇന്റർനെറ്റിൽ റിലീസ് ചെയ്തു

രത്നകുമാർ സംവിധാനം ചെയ്ത അമല പോൾ ചിത്രം ആടൈ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. കഴിഞ്ഞ മാസം ജൂലൈ 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത് ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അമല പോൾ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആടൈയിലെ കാമിനി. ക്യാമറയ്ക്കു മുൻപിൽ ഒരു നടി നഗ്നയായി അഭിനയിക്കുന്നത് ചൂടൻ രംഗങ്ങൾക്കു വേണ്ടിയാകുമെന്ന മുൻധാരണകളെ കാമിനി എന്ന കഥാപാത്രത്തിലൂടെ അമല പോൾ തിരുത്തി എഴുതുന്നു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചർച്ച ചെയ്യുന്ന അടിമുടി ത്രില്ലർ സിനിമയാണ് ആടൈ.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap