അമിതാഭ് ബച്ചനും രശ്മികയും ഒന്നിക്കുന്ന ഗുഡ്ബൈയ്ക്ക് തുടക്കമായി

അമിതാഭ് ബച്ചനും തെന്നിന്ത്യൻ താരം രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഗുഡ്ബൈയ്ക്ക് തുടക്കമായി. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ എക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ബച്ചൻ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്‍റെ പൂജ വിശേഷങ്ങൾ പങ്കുവെച്ചത്.

ഈ പുതിയ യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശമുണ്ട്- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ കുറിച്ചത്. രശ്‌മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്ബൈ. സിദ്ധാർഥ് മൽഹോത്ര നായകനാവുന്ന മിഷൻ മജ്‌നു എന്ന സിനിമയിലൂടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം. 

Share via
Copy link
Powered by Social Snap