“അമിതാഹാരം എന്നെ പൊണ്ണത്തടിയനാക്കി”; പണ്ടത്തെ ചിത്രങ്ങൾ പങ്കുവെച്ച് അദ്നാൻ സാമി

അമിതാഹാരം ആണ് തന്നെ പൊണ്ണത്തടിയനാക്കി മാറ്റിയത് എന്ന് പ്രമുഖ ഗായകൻ അദ്നാൻ സാമി. പണ്ടത്തെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലാണ് അദ്നാൻ സ്വാമി ഇക്കാര്യ കുറിച്ചത്. ഭാര്യ തയ്യാറാക്കിയ നഹാരിയുടെ ചിത്രം കഴിഞ്ഞ ദിവസം അദ്നാൻ സാമി പങ്കുവെച്ചിരുന്നു. ”നഹാരിയിൽ ഇത്ര എണ്ണ ഉണ്ടാകില്ലെന്ന” ഒരു ആരാധകന്റെ മറുപടിയോട് പ്രതികരിച്ചുകൊണ്ടാണ് തന്റെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അദ്നാൻ സാമി ഇങ്ങനെ ട്വിറ്ററിൽ കുറിച്ചത്.

”ശെരിയാണോ? ഈ ചിത്രത്തിലുള്ള പൊണ്ണ തടിയനായ വ്യക്തിയെ നിങ്ങൾ കാണുന്നുണ്ടോ? അത് ഞാനായിരുന്നു. സെലെറി കഴിച്ചിട്ടല്ല ഞാൻ ഇങ്ങനെ ആയത്. അമിതമായി ഭക്ഷണം കഴിച്ചിട്ടാണ് ഞാനിങ്ങനെ ആയത്. ഭക്ഷണത്തെ കുറിച്ച് എന്നോട് തർക്കിക്കാൻ വരരുത്. ഞാൻ ഒരുപാട് തലമുറകൾക്കുള്ള ഭക്ഷണത്തെക്കുറിച്ച് ഗവേഷണം നടത്തുകയും, അതൊക്കെ കഴിക്കുകയും ചെയ്തിട്ടുണ്ട്. നഹാരിയിൽ എപ്പോഴും ഒരുപാട് നെയ്യ് ചേർക്കും” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റൊട്ടി, ചോറ്​, ഉരുളക്കിഴങ്ങ്​, പഞ്ചസാര തുടങ്ങിയവയ ഏറെ കഴിക്കുമായിരുന്നുവെന്ന് മറ്റൊരു ആരാധകന്റെ കമന്റിന് സാമി മറുപടി പറഞ്ഞു .16 മാസങ്ങൾ നീണ്ട കർശന വ്യായാമവും ഭക്ഷണ നിയന്ത്രവും കൊണ്ടാണ് 230 കിലോയിൽ നിന്ന് അദ്ദേഹം 75 കിലോഗ്രാമിൽ എത്തിയത്. കാഴ്ചയിൽ ആകെ മാറിപ്പോയ അദ്‌നാൻ സാമി തിരികെ വന്നപ്പോൾ പല ആരാധകർക്കും അദ്ദേഹത്തെ മനസ്സിലായിരുന്നില്ല

Share via
Copy link
Powered by Social Snap