അമെരിക്കയിൽ 60 ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ:ഇന്ത്യയുമായി താരതമ്യം

വാഷിങ്ങ്ടൺ։    കൊവിഡ് രോഗം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിനിടെ തനിക്കും തന്റെ ഭരണകൂടത്തിനുമെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങളോട് ചെറുത്ത് നില്‍ക്കാന്‍ പാട് പെടുകയാണ്  അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോള്‍ അദ്ദേഹം അതിനായി തെരഞ്ഞെടുക്കുന്നത് ഇന്ത്യയുമായുള്ള താരതമ്യങ്ങളാണ്.കൊവിഡ് പരിശോധയുടെ എണ്ണത്തിൽ കണക്കുകള്‍ നിരത്തിയാണ് തങ്ങള്‍ മികച്ചത് എന്ന് ട്രംപ് വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുന്നത്. പരിശോധനയുടെ കാര്യത്തില്‍ തങ്ങള്‍ ഇതുവരെ 60 ദശലക്ഷം ആളുകളുടെ കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

ഇത് മറ്റ് ഏത് രാജ്യത്തേക്കാളും ആറ് മടങ്ങ് അധികമാണ്. ഇന്ത്യയിലേക്ക് നോക്കു, അവിടെ 11 ദശലക്ഷം മാത്രമാണ് പരിശോധന. വെള്ളിയാഴ്ച ഫ്ലോറിഡയിൽ വച്ചായിരുന്നു ട്രംപ് ഇത്തരത്തില്‍ താരതമ്യം ചെയ്തത്.ഹൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെയ് മക്ഇനാനി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സ്ഥാപിച്ചിരുന്നു. ഞങ്ങൾ അഞ്ച് മുതൽ 59 ദശലക്ഷത്തിലധികം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്; ഇന്ത്യ 14-ാം സ്ഥാനത്താണ്, വെറും 14 ദശലക്ഷം ടെസ്റ്റുകൾ. ട്രംപ് വ്യക്‌തമാക്കി .

You may have missed

Share via
Copy link
Powered by Social Snap