അമേരിക്കൻ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പരസ്യങ്ങൾ സ്വീകരിക്കുന്നത് നിർത്തുമെന്ന് ഫേസ്ബുക്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങൾ സ്വീകരിക്കുന്നത് നിർത്തുമെന്ന് ഫേസ്ബുക്ക്. നവംബറിലെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ഇത്തരം പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കുമെന്ന് ചീഫ് എക്സിക്യുട്ടീവ് മാർക്ക് സുക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചു. 

ഇത്തരം പരസ്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനാണ് നീക്കം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുന്നേ, ജയപ്രഖ്യാപനം നടത്തുന്ന നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും അക്കൌണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സുക്കർബർഗ് വ്യക്തമാക്കി.

ഫേസ്ബുക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപെടുന്നുവെന്ന വ്യാപക ആരോപണം നിലനിൽക്കൊണ് പുതിയ തീരുമാനം വ്യക്തമാക്കി സുക്കർബർഗ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലും, ബിജെപിയെ  ഫേസ്ബുക്ക് സഹായിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച വിവാദം പുകയുന്നിതിനിടെയാണ് അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് തീരുമാനം.

Share via
Copy link
Powered by Social Snap