അമ്മയേയും സഹോദരനേയും പതിനാലുകാരി വെടിവച്ചുകൊന്നു

അമ്മയേയും സഹോദരനേയും പതിനാലുകാരി വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഷൂട്ടിംഗ് താരമായ പെൺകുട്ടിയാണ് കൊല നടത്തിയത്. കൊലപാതകത്തിന് പിന്നാലെ പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാനസിക വിഭ്രാന്തി കാണിച്ച പെൺകുട്ടി നിലവിൽ ആശുപത്രിയിലാണ്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മൂന്ന് റൗണ്ടാണ് പെൺകുട്ടി വെടിവച്ചത്. കൊലപാതകം നടത്തിയ പെൺകുട്ടി വിവരം ബന്ധുക്കളെയും വീട്ടിലെ ജോലിക്കാരെയും അറിയിക്കുകയായിരുന്നു. ശുചിമുറിയുടെ ഗ്ലാസിൽ ‘യോഗ്യതയില്ലാത്ത മനുഷ്യർ’ എന്ന് പെൺകുട്ടി എഴുതിവച്ചിരുന്നു.റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥനാണ് പെൺകുട്ടിയുടെ പിതാവ്. സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഡൽഹിയിലെ ജോലി സ്ഥലത്തായിരുന്നു. അമ്മയുടെയും സഹോദരന്റെയും തലയ്ക്ക് തന്നെയാണ് പെൺകുട്ടി ലക്ഷ്യംവച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്നും ഇതാണ് അനിഷ്ട സംഭവത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Share via
Copy link
Powered by Social Snap