അമ്മെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസ്; പ്രതി കൈ ഞരമ്പ് മുറിച്ചു

വളാഞ്ചോരി കാടാമ്പുഴയില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയിലില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വളാഞ്ചേരി കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷരീഫ് ആണ് മലമ്പുഴ ജില്ലാ ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വിധി കേള്‍ക്കാന്‍ പോകും മുമ്പ് കുളിക്കാന്‍ കയറിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ചത്. പൊലീസ് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ പൊലീസ് ജീപ്പില്‍ മഞ്ചേരി കോടതിയില്‍ എത്തിച്ചു.

നിര്‍മ്മാണത്തൊഴിലാളിയായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഉമ്മുസല്‍മ എന്ന സ്ത്രീയുമായി അടുപ്പത്തിലായത്. ഭാര്യയും മക്കളുമുള്ള പ്രതി പിന്നീട് ഉമ്മുസല്‍മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

Share via
Copy link
Powered by Social Snap