അയോധ്യയില് പള്ളിക്ക് അഞ്ചേക്കര് ഭൂമി: കാന്തപുരത്തിന്റെ പ്രതികരണം

കോഴിക്കോട്: കോടതിയുടെ വിധി ന്യായം പൂര്‍ണമായി ലഭിച്ച ശേഷം പഠിച്ചിട്ട് വിശദമായി അഭിപ്രായം പറയുമെന്ന് കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍. ഇന്ത്യാമഹാരാജ്യത്ത് എല്ലാവരും സമാധാനം നിലനില്‍ക്കാന്‍ വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ ആരെയും വേദനിപ്പിക്കാന്‍ പാടില്ല. ഹിന്ദുക്കള്‍ സ്വന്തം വിജയമായി ആഘോഷിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.