‘അര്ച്ചന 31 നോട്ട് ഔട്ട്’; ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രം പാലക്കാട് ആരംഭിച്ചു

പാലക്കാട് > ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. 30 ദിവസത്തെ ചിത്രീകരണമാണ് പാലക്കാട് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ദേവിക +2 Biology, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശേഷമാണ് അഖില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. സിനിമയുടെ രചന തിരക്കഥ അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരാണ്. ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്സിന്‍ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍.

ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി വേലായുധന്‍,ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയര്‍. പരസ്യകല ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം എഎസ് ദിനേശ് എന്നിവരാണ്.

നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയില്‍ ഒരുങ്ങുന്നത്. ബിസ്മി സ്‌പെഷ്യല്‍, കാണെകാണെ, കുമാരി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ ധനുഷിന്റെ നായികയായി ജഗമേ തന്തിരം, മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിക്കുന്നത്.

Share via
Copy link
Powered by Social Snap