അറസ്റ്റിലായ സൂര്യദേവിക്ക് കോവിഡ്; ജാമ്യം കിട്ടിയതിന് ശേഷം മുങ്ങി

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും വധഭീഷണി ഉയർത്തിയെന്നും ആരോപിച്ച് നടി വനിത വിജയകുമാർ പരാതി നൽകിയ സൂര്യദേവിക്ക് കോവിഡ്. വനിതയുടെ പരാതിയിൽ വടപളനി പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഇവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. സൂര്യദേവിയെ ചോദ്യം ചെയ്ത പോലീസ് ഉദ്യോ​ഗസ്ഥയ്ക്കും കോവിഡ് സ്ഥീരീകരിച്ചിരിക്കുകയാണ്.മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് സൂര്യദേവിക്ക് ജാമ്യം കിട്ടിയത്. ജാമ്യം കിട്ടിയതിന് ശേഷം ഇവർ അപ്രത്യക്ഷയായി. മൊബെെൽ സ്വിച്ച് ഓഫ് ചെയ്തതിനാൽ പോലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൂര്യദേവി വിവരം അറിഞ്ഞിട്ടില്ലെങ്കിൽ ഇവരുമായി സമ്പർക്കം പുലർത്തുന്നവർക്കും കോവിഡ് പിടിപെടാം. അതുകൊണ്ട് തന്നെ ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

 സ്റ്റേഷനിൽ കേസുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയതിനാൽ വനിതയും കുടുംബവും കോവിഡ് പരിശോധനയ്ക്ക് വിധേയരായി. എല്ലാവരുടെയും ഫലം നെ​ഗറ്റീവാണെന്നും വനിത വ്യക്തമാക്കി. 

Share via
Copy link
Powered by Social Snap