അലസയായി നസ്രിയ :ആർജവത്തോടെ ആരാധകർ

തന്റെ ഏറ്റവും പുതിയ സെൽഫി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക നസ്രിയ നസീം. അലസമായി മുടിയിഴകൾ കോതാതെ മനോഹരമായി ചിരിക്കുന്ന നസ്രിയയുടെ ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ നാല് വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.നാനിയുടെ നായികയായി തെലുങ്കിലേക്കുള്ള അരങ്ങേറ്റം ഉടനെ ഉണ്ടാകും എന്ന് നസ്രിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ അറിയിച്ച്ത്.

Share via
Copy link
Powered by Social Snap