അലിഗഡിൽ പരീക്ഷണ പറക്കലിനിടെ വിമാനം തകർന്നു വീണു

ല​ക്നോ: ഉത്തർപ്രദേശിലെ അ​ലി​ഗ​ഡി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു.  അ​ലി​ഗ​ഡി​ലെ ധ​നി​പൂ​രി​ലു​ള്ള താ​ത്കാ​ലി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വിടി-എവിവി വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് അറിയുന്നത്. 

വി​മാ​നം ത​ക​ർ​ന്നു വീ​ഴു​ന്ന സ​മ​യ​ത്ത് ആ​റു പേ​ർ വി​മാ​ന​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ വ​യ​റു​ക​ൾ വി​മാ​ന​ത്തി​ന്‍റെ വീ​ലു​ക​ളി​ൽ കു​ടു​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

തീപിടിത്തമുണ്ടാകാതിരിക്കാൻ മുൻകരുതലെടുത്തത് വൻ അപകടം ഒഴിവാക്കിയതായി അലിഗഡ് സിറ്റി മജിസ്ട്രേറ്റ് വിനിത്ത് കുമാർ സിങ് അറിയിച്ചു. 

Leave a Reply

Your email address will not be published.