അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള് അര്പ്പിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കപില് സിബല്

ന്യൂഡൽഹി :അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് പാർട്ടി നേതാവ് അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അറിയില്ലെന്ന് കപില്‍ കണ്ണീരോടെ പറഞ്ഞു.

” അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അത്തരം ആളുകൾ വളരെ അപൂർവമായി മാത്രമേ ജനിക്കുകയുള്ളൂ, അവർ എന്നു ഓർമ്മിക്കപ്പെടും” കപില്‍ പറഞ്ഞു. അനുശോചനം അറിയിക്കുന്നതിനായി അഹമ്മദ് പട്ടേലിന്‍റെ വസതിയില്‍ ആദ്യമെത്തിയ മുൻനിര നേതാക്കളിൽ മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ കപിൽ സിബലുമുണ്ട്. അദ്ദേഹം ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. വളരെ ദയാലുവായിരുന്നു അദ്ദേഹം. ഒരിക്കലും ദേഷ്യപ്പെട്ടില്ല. എപ്പോഴും ജനങ്ങളെ സഹായിച്ചുകൊണ്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു” കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു .

Share via
Copy link
Powered by Social Snap