അർണബ് ഗോസ്വാമി അറസ്റ്റില്; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്

മുംബൈറിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. 

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് കയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്‍റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്തെന്നും പരാതി.

Share via
Copy link
Powered by Social Snap