അർധരാത്രി പിറന്നാൾ ആശംസകളുമായി വീട്ടുപടിക്കൽ ആരാധകർ; കൂടെ ചേർന്ന് മമ്മൂക്ക

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. നടനവിസ്മയത്തിന് ആശംസകൾ നേരുകയാണ് ആസ്വാദകരും സിനിമാലോകവും. താരത്തിന് ഇന്ന് അറുപത്തിയെട്ട് വയസ് തികയുകയാണ്. പതിവ് തെറ്റിക്കാതെ ആഘോഷങ്ങൾക്കായി ആരാധകർ അർധരാത്രി പന്ത്രണ്ടു മണിയോടെ അദ്ദേഹത്തിന്‍റെ കൊച്ചി പനമ്പള്ളി നഗറിലെ വീടിനു മുൻപിൽ തടിച്ചു കൂടി. ഇത്തവണ ആരാധകരോടൊപ്പം മമ്മൂട്ടി ചിത്രം ഗാനഗന്ധർവൻ സംവിധായകൻ രമേഷ് പിഷാരടിയും എത്തിയിരുന്നു. ആരാധകരുടെ സ്നേഹ പ്രകടനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് അദ്ദേഹം ആശംസകൾ സ്വീകരിച്ചു. തുടർന്ന് ഗാനഗന്ധർവൻ സിനിമയുടെ ട്രെയ്‌ലർ മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിൽ റിലീസ് ചെയ്തു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap