ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില് കാമുകന് മരിച്ചു; ഗുരുതരാവസ്ഥയില് കാമുകി

തൊടുപുഴ: മറയൂരില്‍ സുഹൃത്തുക്കള്‍ക്ക് വീഡിയോ ചിത്രീകരിച്ച് അയച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ കാമുകന്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയാണ് മരിച്ചത്.കൈഞരമ്പ് മുറിച്ച നിലയില്‍ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്. സുഹൃത്തുക്കള്‍ക്ക് വീഡിയോ ചിത്രീകരിച്ച് അയച്ച ശേഷമായിരുന്നു ആത്മഹത്യ.

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് ഇരുവരും മറയൂരിലേക്ക് എത്തിയതെന്നാണ് അനുമാനം. നാദിര്‍ഷയും മറയൂര്‍ ജയ്മാതാ സ്‌ക്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി സ്‌നേഹത്തിലായിരുന്നു.ഇതിനിടെ നാദിര്‍ഷയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ നിഖില നാദിര്‍ഷയെ വിളിച്ചു. ഇരുവരും അത്യഹത്യ ചെയ്യാന്‍ തീരുമാനിച്ചു. മറയൂര്‍ കാന്തല്ലൂര്‍ റൂട്ടില്‍ വണ്ടി നിര്‍ത്തി വീഡിയോ ഷൂട്ട് ചെയ്തു. കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് ചാടി.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയില്‍ പാറപ്പുറത്തു കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് നാട്ടുകാരു പൊലീസും നടത്തിയ തെരച്ചിലില്‍ നാദിര്‍ഷയുടെ മൃതദേഹം കിട്ടി. ഇരു കൈക്കും മുറിവേറ്റ് അവശനിലയിലായ നിഖിലയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share via
Copy link
Powered by Social Snap