ആദ്യതോൽവിക്ക് പിന്നാലെ ആശങ്കയുമായി ഇന്ഡ്യൻ ടീം; ഹർദ്ദീഖ് പാണ്ഡ്യക്ക് പരിക്ക്

ദുബായ്:  ടി20 വേൾഡ് കപ്പിൽ  പ്രാരംഭ മത്സരത്തിൽ പാകിസ്ഥാനെതിരെ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ   ഇന്ത്യൻ ടീമിന്  വീണ്ടും വെല്ലുവിളി.  മികച്ച ഇൻഡ്യൻ ബാറ്ററായ ഹർദ്ദീഖ് പാണ്ഡ്യക്ക് കളിക്കിടയിൽ തോളിനേറ്റ പരിക്കാണ് ആശങ്ക ഉണർത്തിയിരിക്കുന്നത്. പരിക്കു കാരണം ഫീൽഡിങ്ങിനായി ഹർദ്ദീഖിന് ഇറങ്ങാൻ കഴിഞ്ഞില്ല. ഹർദ്ദീഖിന് പകരം ഇഷാൻ കിഷനാണ് ഫീൽഡ് ചെയ്തത്‌. ഹർദ്ദിക്കിന്‍റെ പരുക്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമായിട്ടില്ല.  

മെഡിക്കൽ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഹർദീഖ് വീണ്ടും കളിക്കുമോ എന്നറിയാൻ കഴിയുകയുള്ളൂ ഷഹീൻ അഫ്രീദിയുടെ ഷോർട്ട് ബോളിൽ ബാറ്റ് ചെയ്യുന്ന സമയത്താണ് ഹർദ്ദിക് പാണ്ഡ്യക്ക് തോളിനു പരുക്കേറ്റത്. ഇനി ഒക്ടോബർ 31ന് ന്യൂസിലൻഡിന് എതിരെ ആണ് ഇന്ത്യയുടെ മത്സരം. ഹർദ്ദിക് അന്ന് കളിക്കുമോ ഇല്ലയോ എന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 തോളിനേറ്റ പരുക്കിനെ തുടർന്ന് ഹർദ്ദിക് ദീർഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരുക്ക് ഭേദമാവുകയും ചെയ്തതോടെയാണ് താരം മടങ്ങിയെത്തിയത്. എന്നാലും താരത്തിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച്‌ വലിയ ചർച്ചകൾ നടന്നിരുന്നു. പ്രത്യേകിച്ചും ലോകകപ്പിനുള്ള 15 അംഗ ടീമിൽ താരത്തിനും ബിസിസിഐ ഇടം നൽകിയപ്പോൾ. പരുക്ക് ഭേദമായെത്തിയതിന് ശേഷം ഓൾ റൗണ്ടറായ താരം മത്സരങ്ങളിൽ പന്തെറിഞ്ഞിരുന്നില്ല.

Share via
Copy link
Powered by Social Snap