ആര്യന് ഒപ്പമില്ലാതെ ഗൗരിയ്ക്ക് ഇന്ന് പിറന്നാള്, ഹൃദയസ്പര്ശിയായ കുറിപ്പുമായി സുഹാന

ബോളിവുഡ് കിംഗ് ഷാരൂഖിന്റെ ഭാര്യ ഗൗരിഖാന് ഇന്ന് അന്‍പത്തിയൊന്നാം ജന്മദിനമാണ്.എന്നാല്‍
എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണ ഷാരൂഖിന്റെ കുടുംബത്തില്‍ ജന്മദിനാഘോഷങ്ങള്‍ ഉണ്ടാകില്ല. ബോളിവുഡ് സുഹൃത്തുക്കള്‍ സോഷ്യല്‍മീഡിയ വഴി ആശംസകള്‍ അറിയിക്കുന്നുണ്ടെങ്കിലും ഗൗരി ഖാനും ഷാരൂഖിനും ഇപ്പോള്‍ സന്തോഷത്തിന്റെ നാളുകള്‍ അല്ല.

ആഡംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ എന്‍സിബി നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാകുന്നത്.കപ്പലില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് ആര്യനും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യന്‍ ഖാന്‍.
അതേ സമയം അമ്മയുടെ ജന്മദിനത്തിന് ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മകള്‍ സുഹാന. അച്ഛന്റെയും അമ്മയുടെയും 90കളിലെ പ്രണയ ചിത്രത്തോടൊപ്പം ജന്മദിനാശംസ പങ്കുവച്ചത്. ജന്മദിനാശംസകള്‍ മാ എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്.ഖാന്‍ കുടുംബം ഏറെ വിഷമകരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് അമ്മയ്ക്ക് ആശ്വാസമായി മകളുടെ പിറന്നാള്‍ ആശംസ.സുഹാനയുടെ പിറന്നാള്‍ ആശംസകള്‍ക്കു താഴെയും ആര്യനെക്കുറിച്ചാണ് ആളുകള്‍ക്കറിയേണ്ടത്. ഖാന്‍ കുടുംബത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് അധികവും എന്നാല്‍ ഷാരൂഖാന്റെ മുംബൈയിലുള്ള മന്നത്തെ വീട്ടില്‍ ബോളിവുഡ് താരങ്ങളടക്കമുള്ള സുഹൃത്തുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.
താരത്തിന്റെ വീട് സന്ദര്‍ശിക്കുന്നത് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണമെന്ന് ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.ബോളിവുഡ് താരങ്ങള്‍ വരുന്നതും കാത്ത് ഷാരൂഖിന്റെ വീടിന് മുന്നില്‍ കാത്തുനില്‍ക്കുന്ന പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Share via
Copy link
Powered by Social Snap