ആറുപേരെ കൊന്നെന്ന് ജോളി പറഞ്ഞതായി പിതാവിന്റെ വെളിപ്പെടുത്തൽ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പര ​കേ​സി​ൽ അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു മു​ന്നി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്രധാനപ്രതി ജോ​ളി​യു​ടെ പി​താ​വ് ജോ​സ​ഫും സഹോദരങ്ങളും.

ക​ല്ല​റ തു​റ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും സംശയം തന്നിലേക്ക് എത്തുകയും ചെ​യ്ത​തോ​ടെ പി​താ​വ് ജോ​സ​ഫി​നോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും ആ​റു​പേ​രെ​യും താ​ൻ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ജോ​ളി പ​റ​ഞ്ഞെ​ന്നാ​ണ് ഇവരുടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 

കൊ​ല​പാ​ത​ക​ങ്ങ​ളെ​കു​റി​ച്ച് ജോ​ളി പ​റ​ഞ്ഞ​തോ​ടെ താ​ൻ ഞെ​ട്ടി​.മക​ളു​ടെ ഭാ​വി​യോ​ർ​ത്തു താ​ൻ ഇ​തു പു​റ​ത്തു​പ​റ​ഞ്ഞി​ല്ലെ​ന്നും പി​താ​വ് ജോ​സ​ഫ്. ഇന്ന് ഡി​വൈ​എ​സ്പി ആ​ർ. ഹ​രി​ദാ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇവരുടെ വെളിപ്പെടുത്തൽ. ജോളി പറഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കം ത​ന്നെ കേ​സി​ൽ ജോ​ളി​യെ പൊലീ​സ് അ​റ​സ​റ്റ് ചെ​യ്ത​താ​യും ഇ​വ​ർ.

 ജോ​ളി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളും ഇ​ക്കാ​ര്യ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു പറഞ്ഞു. താ​ൻ പി​ടി​ക്ക​പ്പെ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ൾ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നു സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു ജോ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്നും ഇ​വ​ർ.

കേ​സി​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന മൊ​ഴി​യാ​ണ് ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എന്നാൽ കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ൽ ജോ​ളി​യു​ടെ പി​താ​വി​നോ മ​റ്റു ബ​ന്ധു​ക്ക​ൾ​ക്കോ നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നാണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap