ആറ്റൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂർ ആറ്റൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ഇന്ന് പുലർച്ചയാണ് സംഭവം. അമ്പതുകാരിയായ ഷീജയെ ഭർത്താവ് ഷാനവാസ് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. മദ്യപിച്ചെത്തിയ ഷാനവാസും ഭാര്യയുമായി ഇന്നലെയും പ്രശ്നമുണ്ടായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ ഷീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഭർത്താവ് ഷാനവാസിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Share via
Copy link
Powered by Social Snap