ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക്  സ്വദേശി അഷ്റഫ് (65) ആണ് വണ്ടാനം മെഡിക്കൽ കോളേജിൽ  മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഒരാൾക്ക് മരണശേഷം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കഴിഞ്ഞ ശനിയാഴ്‍ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് മോഹനനെ കായംകളും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ഇന്നലെ 11 കൊവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 1242 പേരാണ് രോഗബാധിതരായത്. 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Share via
Copy link
Powered by Social Snap