ആലപ്പുഴ ജില്ലയിൽ 330 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ 330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേർ വിദേശത്തു നിന്നും  7 പേർ  മറ്റ് സംസ്ഥാനങ്ങളിൽ  നിന്നും എത്തിയതാണ് . 304 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.484 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 48866 പേർ രോഗ മുക്തരായി.3888 പേർ ചികിത്സയിൽ ഉണ്ട്.

അതേ  സമയം കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271,കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍കോട് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share via
Copy link
Powered by Social Snap