ആലപ്പുഴ തീരത്ത് പ്രക്ഷുബ്ധമായ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരേയും സുരക്ഷിതമായി കരയിലെത്തിച്ചു. 

കൊല്ലം അഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ പമ്പാ വാസൻ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. ശക്തമായ കാറ്റും മഴയും തുടർന്നു കടൽ പ്രക്ഷുബ്ധമാണ്. 

ലക്ഷദ്വീപിലെ കവരത്തിക്ക് സമീപം രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനവ്യാപകമായി മഴയ്ക്ക് സാധ്യത നിലനിൽക്കുകയാണ്. തെക്കൻ ജില്ലകളിൽ ശക്തിപ്പെട്ട മഴ വരും മണിക്കൂറുകളിൽ സംസ്ഥാന വ്യാപകമാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. 

Share via
Copy link
Powered by Social Snap