ആലുവയില് പ്രതിരോധ നടപടികള് ഊര്ജ്ജിതമാക്കി; ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകള് ആരംഭിച്ചു

എറണാകുളം ആലുവയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. രണ്ട് ക്ലസ്റ്ററുകളുളള ആലുവയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ആരംഭിച്ചു.

ആലുവ നഗരസഭയില്‍ ടൌണ്‍ ഹാള്‍, യു.സി കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇവിടെ 120 പേരെ കിടത്തി ചികിത്സിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കീഴ്മാട് പഞ്ചായത്തില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള എം.ആര്‍. എസ് സ്കൂളില്‍ 100 ഓളം പേരെ ചികിത്സിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ രോഗികളെ ചികിത്സിക്കുന്ന അഡ്‍ലക്സ്, സിയാല്‍ സെന്‍ററുകളില്‍ കൂടുതല്‍ രോഗികളുള്ള സാഹചര്യത്തിലാണ് പഞ്ചായത്ത് തലത്തില്‍ അടിയന്തരമായി ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കിയത്. കട്ടില്‍, കിടക്ക, തലയിണ, പുതപ്പ് എന്നിവ അടക്കമാണ് രോഗികള്‍ക്കുള്ള മുറികള്‍ ഒരുക്കിയിട്ടുള്ളത്. ശുചിമുറികളുടെ കുറവ് പരിഹരിക്കാന്‍ ബയോടോയ്‍ലറ്റ് ഒരുക്കുന്ന കാര്യവും പരിഗണനയിലാണ്

Share via
Copy link
Powered by Social Snap