ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്ന് സി.ബി.ഐ. കോടതി

ഐ.എൻ.എക്സ്. മീഡിയ കേസിൽ ചിദംബരത്തിനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം ഗുരുതരസ്വഭാവമുള്ളതാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും പ്രത്യേക സി.ബി.ഐ. കോടതി. രേഖാപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കേസാണിതെന്നും ഈ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്നും ജഡ്ജി അജയ് കുമാർ കുഹാർ പറഞ്ഞു.

ചിദംബരത്തെ സി.ബി.ഐ. കസ്റ്റഡിയിൽ വിട്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങൾ. അന്വേഷണം ഫലവത്തായി അവസാനിക്കാൻ പലപ്പോഴും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടിവരുമെന്നും കോടതി പറഞ്ഞു.

കോടതിയിൽ നടന്ന വാദങ്ങൾ ഇങ്ങനെ:

ചിദംബരം സഹകരിക്കുന്നില്ലസോളിസിറ്റർ ജനറൽ (സി.ബി..)

ചോദ്യംചെയ്യലിനോടു ചിദംബരം സഹകരിക്കുന്നില്ല. മറുപടി പറയാവുന്ന ചോദ്യങ്ങളിൽനിന്നുപോലും ഒഴിഞ്ഞുമാറുന്നു. കേസിലെ മറ്റു പ്രതികൾക്കൊപ്പം ചിദംബരത്തെ ചോദ്യംചെയ്താലേ അന്വേഷണം മുന്നോട്ടുപോകൂ. ഡൽഹി ഹൈക്കോടതി മുമ്പുനൽകിയ സംരക്ഷണം ചിദംബരം മുതലെടുത്തു. ചില ചോദ്യങ്ങൾ സംരക്ഷണത്തിനുകീഴിൽ നിൽക്കുമ്പോൾ ചോദിക്കാനാവില്ല. (കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ചില കോടതിവിധികൾ മേത്ത വായിക്കുന്നു).

ജാമ്യമില്ലാ വാറന്റ് ഇറക്കിയശേഷമാണ് അറസ്റ്റുചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിന്റെ ഉത്തമോദാഹരണമാണിതെന്ന ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ചിദംബരം കൈമാറുന്നില്ല. അതിനാൽ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വേണം.സി.ബി.. പറയുന്നതെല്ലാം വേദവാക്യമല്ലകപിൽ സിബൽ

കേന്ദ്രസർക്കാരിലെ ആറു സെക്രട്ടറിമാരാണ് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയത്. അവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. പത്തുവർഷത്തിനുശേഷമാണ് എഫ്.ഐ.ആർ. ഫയൽ ചെയ്തത്. ഒരുദിവസം മാത്രമാണ് ചിദംബരത്തെ ചോദ്യംചെയ്തത്. വേണമെങ്കിൽ അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്താം. ചോദ്യംചെയ്യലിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിട്ടില്ല. സി.ബി.ഐ. പറയുന്നതെല്ലാം വേദവാക്യമല്ല. മുമ്പു ചോദ്യംചെയ്തതിന്റെ രേഖകൾ പരിശോധിച്ചാൽ ചിദംബരം ഒഴിഞ്ഞുമാറിയോയെന്നു വ്യക്തമാകും.ബുധനാഴ്ച രാത്രി അറസ്റ്റുചെയ്‌തെങ്കിലും വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നാണ് അദ്ദേഹത്തെ ചോദ്യംചെയ്തുതുടങ്ങിയത്. 12 ചോദ്യംമാത്രമേ ചോദിച്ചുള്ളൂ. അതിനു മറുപടിയും പറഞ്ഞു. ബാക്കിചോദ്യം അവർ തയ്യാറാക്കിയിട്ടില്ല. ആവശ്യമുള്ള രേഖകൾക്കായി കത്തെഴുതിയാൽ അതു നൽകുമായിരുന്നു. പ്രതിയെ കൈകാര്യം ചെയ്യുന്ന രീതിയോടു കടുത്ത വിയോജിപ്പുണ്ട്. തെളിവല്ല, മറ്റെന്തൊക്കെയോ അടിസ്ഥാനമാക്കിയാണ് ഈ കേസ്.ഉത്തരം പറയാത്തത് നിസ്സഹകരണമല്ലസിംഘ്വി (പി. ചിദംബരം) ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നാലേ സഹകരിച്ചില്ലെന്നു പറയാനാകൂ. ചോദ്യത്തിന് ഉത്തരം പറയാത്തത് നിസ്സഹകരണമല്ല. കേസ് ഡയറിയുടെയും ഇന്ദ്രാണി മുഖർജിയുടെ മൊഴിയുടെയും മാത്രം അടിസ്ഥാനത്തിലുള്ള കേസാണിത്. ആ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ദ്രാണിയെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതിന്റെ ലക്ഷ്യം കുറ്റം സമ്മതിപ്പിക്കലല്ല. ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി എന്നത് പോലീസ് കസ്റ്റഡിചോദിക്കാനുള്ള കാരണമല്ല. ചിദംബരം തെളിവുനശിപ്പിച്ചതായി പ്രോസിക്യൂഷൻ പറയുന്നില്ല. കേസിൽ പുതിയ സംഭവങ്ങളൊന്നുമുണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ല. (ഇതിനിടെ ചിദംബരം വാദിക്കാൻ അനുമതി തേടിയെങ്കിലും തുഷാർ മേത്ത എതിർത്തു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap