ആവേശം ആശങ്കയിലേക്ക്, ആർആർആർ കാത്തിരിപ്പ് നീളുമോ…

ചി​ത്ര​മേ​താ​യാ​ലും വി​സ്മ​യ​മൊ​രു​ക്കു​ക എ​ന്ന​ത് ശീ​ല​മാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് എ​സ്.​എ​സ്. രാ​ജ​മൗ​ലി. ഈ​ച്ച, ധീ​ര, ബാ​ഹു​ബ​ലി സീ​രീ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ ആ ​വി​സ്മ​യ​രം​ഗ​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത തൊ​ട്ട​റി​ഞ്ഞ​തു​മാ​ണ്. അ​തി​നാ​ൽ ആ​ർ​ആ​ർ​ആ​ർ(​രു​ധി​രം ര​ണം രൗ​ദ്രം) എ​ന്ന പു​ത്ത​ൻ ചി​ത്ര​വു​മാ​യി രാ​ജ​മൗ​ലി എ​ത്തു​മ്പോ​ൾ കേ​ര​ള​ത്തി​ലെ ആ​രാ​ധ​ക​രും ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നും  പ​റ​യു​ന്ന വാ​ക്കു​ക​ൾ​ക്ക​പ്പു​റം ത​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ കാ​ഴ്ച​ക്കാ​ർ​ക്ക് അ​ത്ഭു​ത കാ​ഴ്ച​ക​ൾ ന​ൽ​കി​യ സം​വി​ധാ​യ​ക​ൻ ഇ​ത്ത​വ​ണ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.  ആ​ർ​ആ​ർ​ആ​റി​ന്‍റ​താ​യി പു​റ​ത്തു വ​ന്ന ട്രെ​യി​ല​റും മ​റ്റു വീ​ഡി​യോ​ക​ളും വ​ലി​യ ത​രം​ഗ​മാ​യ​ത് ത​ന്നെ​യാ​ണി​തി​ന് കാ​ര​ണം. എ​ന്നാ​ൽ, ലോ​ക​മെ​മ്പാ​ടും ഒ​മി​ക്രോ​ൺ ഭീ​ഷ​ണി നി​ല​നി​ൽ​കേ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി​വെ​യ്ക്കാ​നു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ര​ട​ക്കം സി​നി​മാ പ്ര​മി​ക​ളാ​കെ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. 2022 ജ​നു​വ​രി 7നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍, ഡ​ല്‍ഹി​യി​ല്‍ അ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും തി​യെ​റ്റ​റു​ക​ള്‍ പൂ​ട്ടി​ത്തു​ട​ങ്ങി​യ​തോ​ടെ സി​നി​മ​യു​ടെ റി​ലീ​സ് അ​ന​ന്ത​മാ​യി നീ​ളു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്. സി​നി​മ റി​ലീ​സി​ന് തി​യെ​റ്റ​റു​ക​ള്‍ ഒ​രു​ങ്ങി ക​ഴി​ഞ്ഞ​പ്പോ​ളാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം വ​ന്നി​രി​ക്കു​ന്ന​തെ​ന്ന​തും ആ​ശ​ങ്ക​യാ​ണ്. 10 കോ​ടി​യോ​ളം  രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ ബു​ക്കി​ങും ന​ട​ന്ന​തി​നാ​ൽ ഇ​ത് തി​രി​ച്ചു കൊ​ടു​ക്കു​മോ, അ​തോ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ സീ​റ്റു​ക​ൾ ന​ൽ​കു​മോ എ​ന്ന​ത​ട​ക്കം ചോ​ദ്യ​ങ്ങ​ളു​മാ​യി ആ​രാ​ധ​ക​രും ആ​ർ​ആ​ർ​ആ​ർ സോ​ഷ്യ​ൽ​മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. റി​ലീ​സ് ത​ൽ​ക്കാ​ലം നീ​ട്ടു​ക​യാ​ണെ​ന്നും സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തോ​ടെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നു​മ​ല്ലാ​തെ എ​ന്ന് ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. റി​ലീ​സി​ന് മു​മ്പ് ത​ന്നെ ഡി​ജി​റ്റ​ല്‍ സാ​റ്റ്‌​ലൈ​റ്റ് അ​വ​കാ​ശ​ത്തി​ലൂ​ടെ​യും കോ​ടി​ക​ളു​ടെ ബി​സി​ന​സ് സി​നി​മ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. റി​ലീ​സ് തീ​യ​തി​യി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​യി ജൂ​നി​യ​ർ എ​ൻ​ടി​ആ​റും റാം ​ച​ര​ണും എ​ത്തു​മ്പോ​ൾ ബ്ര​ഹ്മാ​ണ്ഡ കാ​ഴ്ച​ക​ൾ കാ​ണി​ക​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നു ഉ​റ​പ്പാ​ണ്. നാ​യി​ക​യാ​യി ആ​ലി​യ ഭ​ട്ടും മ​റ്റു പ്ര​ധാ​ന റോ​ളു​ക​ളി​ൽ അ​ജ​യ്ദേ​വ് ഗ​ണും ശ്രീ​യാ ശ​ര​ണും എ​ത്തു​ന്നു. രാ​ജ്യ​ത്ത് അ​പൂ​ർ​വം സം​വി​ധാ​യ​ക​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി സ്വ​ന്ത​മാ​യി ആ​രാ​ധ​ക വ്യ​ന്ദ​ത്തെ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ ​നി​ര​യി​ലേ​ക്ക് എ​ത്തി​യ രാ​ജ​മൗ​ലി എ​ന്ന ഒ​റ്റ​പ്പേ​രാ​ണ് ആ​ർ​ആ​ർ​ആ​റി​നാ​യി കാ​ത്തി​രി​ക്കാ​ൻ ആ​രാ​ധ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​തും. മ​ഹാ​ധീ​ര​യെ​ന്ന വ​ൻ ഹി​റ്റി​നു ശേ​ഷ​മാ​ണ് റാം​ച​ര​ൺ രാ​ജ​മൗ​ലി​ക്ക് ഒ​പ്പ​മെ​ത്തു​ന്ന​ത്. ധീ​ര​യെ​ന്ന പേ​രി​ൽ മ​ല​യാ​ള​ത്തി​ൽ മൊ​ഴി മാ​റ്റി എ​ത്തി​യ ചി​ത്രം റാം​ച​ര​ണി​ന് കേ​ര​ള​ത്തി​ൽ ഏ​റെ ആ​രാ​ധ​ക​രെ നേ​ടി കൊ​ടു​ത്തി​രു​ന്നു. സി​ങ്ക​മ​ലൈ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജൂ​നി​യ​ർ എ​ൻ​ടി​ആ​റും ഇ​വ​ർ​ക്ക് ഒ​പ്പം ചേ​രു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​ന് ഒ​പ്പം അ​ഭി​ന​യി​ച്ചു കേ​ര​ള​ത്തി​ലും ഹി​റ്റാ​യ ജ​ന​താ ഗാ​രേ​ജി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും സു​പ​രി​ചി​ത​നാ​ണ് ജൂ​നി​യ​ർ എ​ൻ​ടി​ആ​റും. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഇ​തി​നോ​ട​കം വ​ലി​യ ഹി​റ്റാ​യി മാ​റി.  

ചി​ത്ര​ത്തി​ന്‍റെ പ്രീ​ലോ​ഞ്ച് ച​ട​ങ്ങു​ക​ൾ​ക്ക് ന​ട​ന്ന മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും താ​ര​ങ്ങ​ൾ​ക്ക് ഒ​പ്പം ത​ന്നെ  ആ​വേ​ശ​മൊ​രു​ക്കി​യാ​ണ് രാ​ജ​മൗ​ലി ക​ട​ന്ന് വ​രു​ന്ന​ത്. ആ​ർ​ആ​ർ​ആ​റി​ന് വ​ലി​യ സ്വീ​ക​ര​ണം ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കേ​ര​ള​ത്തി​ലെ ആ​രാ​ധ​ക​സം​ഘ​ങ്ങ​ളും. ചി​ത്ര​ത്തി​ന്‍റെ മേ​ക്കി​ങ്ങി​ലും ക​ഥ​യി​ലും ഒ​ക്കെ വ്യ​ത്യ​സ്ത നി​റ​യ്ക്കു​ന്ന രാ​ജ​മൗ​ലി​യു​ടെ ആ​ർ​ആ​ർ​ആ​റി​ന്‍റെ കേ​ര​ള​ത്തി​ലെ പ്രീ​ലോ​ഞ്ചി​ന് ആ​തി​ഥേ​യ​ത്വം അ​രു​ളി​യ​ത് ത​ല​സ്ഥ​മാ​ന​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ത്തി​യ ഒ​രു പ്രീ​ലോ​ഞ്ച് ച​ട​ങ്ങ് ആ​യ​തി​നാ​ൽ താ​ര​ങ്ങ​ൾ​ക്ക് രാ​ജ​കീ​യ വ​ര​വേ​ൽ​പ്പാ​ണ് ത​ല​സ്ഥാ​നം ഒ​രു​ക്കി​യ​ത് . ക​വ​ടി​യാ​ർ ഉ​ദ​യാ പാ​ല​സി​ലാ​യി​രു​ന്നു ച​ട​ങ്ങ്. രാ​ജ​മൗ​ലി​ക്ക് ഒ​പ്പം ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളാ​യ ജൂ​നി​യ​ർ എ​ൻ​ടി​ആ​റും , റാം​ച​ര​ണും മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ടോ​വി​നോ തോ​മ​സും ആ​ർ​ആ​ർ​ആ​റി​ന്‍റെ നി​ർ​മാ​താ​വ് ഡി​വി​വി ധ​ന​യ്യ​യും ഉ​ണ്ടാ​യി​രു​ന്നു. ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഷി​ബു ത​മീ​ൻ​സി​ന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ത്തി​യ​ത്.

സ്ഥാത്തെ ഷൂട്ടിങ് നുങ്ങ ങ്കുവെച്ച് രാമൗലി
ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ന്നാ​ലെ കാ​ണി​ക​ൾ കാ​ത്തി​രു​ന്ന നി​മി​ഷം എ​ത്തി. രാ​ജ​മൗ​ലി​യും ജൂ​നി​യ​ർ എ​ൻ​ടി​ആ​റും റാം​ച​ര​ണും  ടോ​വി​നോ തോ​മ​സും വേ​ദി​യി​ൽ എ​ത്തി. ഇ​തോ​ടെ ആ​രാ​ധ​ക ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​ലാ​യി. ചി​ല​ർ ആ​വേ​ശം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​തെ വേ​ദി​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി. ആ​വേ​ശ കാ​ഴ്ച​ക​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ രാ​ജ​മൗ​ലി സം​സാ​രി​ച്ചു തു​ട​ങ്ങി. എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​ര​മെ​ന്നു മ​ല​യാ​ള​ത്തി​ൽ തു​ട​ങ്ങി​യ രാ​ജ​മൗ​ലി ത​ന്‍റെ സി​ങ്ക​മ​ലൈ, സിം​ഹാ​ദ്രി എ​ന്നീ ചി​ത്ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​രി​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ത​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് മ​ല​യാ​ളി​ക​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നും സ്നേ​ഹ​ത്തി​നും ന​ന്ദി പ​റ​ഞ്ഞ അ​ദ്ദേ​ഹം മു​ൻ​പ് നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ ഉ​ൾ​പ്പെ​ടെ ചി​ത്രം ഷൂ​ട്ട് ചെ​യ്ത​തും പ​റ​ഞ്ഞ​തോ​ടെ കാ​ത​ട​പ്പി​ക്കു​ന്ന ക​ര​ഘോ​ഷം മു​ഴ​ങ്ങി. വി​സ്മ​യ​ങ്ങ​ളു​ടെ നാ​ടാ​യ കേ​ര​ള​ത്തി​ൽ വ​രാ​നും ഇ​വി​ടെ​യു​ള്ള​വ​രെ കാ​ണാ​നും സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

വ്യത്യസ്തമാ സിനി കൂടുലും യാത്തി
ത​ന്നെ പോ​ലെ​യു​ള​ള ന​ട​ൻ​മാ​ർ​ക്ക് എ​ക്കാ​ല​വും പ്രേ​ര​ണ ന​ൽ​കു​ന്ന ന​ട​ൻ​മാ​രും ചി​ത്ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ള സി​നി​മ പ്ര​വ​ർ​ത്ത​ക​രെ​ന്നു ന​ട​ൻ റാം​ച​ര​ൺ പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​വും ക​രു​ത​ലും എ​ന്നും ത​നി​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്.  രാ​ജ്യ​ത്തെ ത​ന്നെ മി​ക​ച്ച വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ൾ കൂ​ടു​ത​ലും ഉ​ണ്ടാ​കു​ന്ന​ത് മ​ല​യാ​ള​ത്തി​ലാ​ണ്. എ​ല്ലാ​യി​പ്പോ​ഴും അ​ക്കാ​ര്യ​ത്തി​ൽ മ​ല​യാ​ള​സി​നി​മാ മേ​ഖ​ല വ​ള​രെ മു​ന്നി​ലാ​ണെ​ന്നു റാം​ച​ര​ൺ പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യെ​ന്നാ​ൽ ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​ണെ​ന്നു ജൂ​നി​യ​ർ എ​ൻ​ടി ആ​ർ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ദു​ൽ​ഖ​റും ഫ​ഹ​ദും  ടോ​വി​നോ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​സാ​മാ​ന്യ പ്ര​തി​ഭ​ക​ളാ​ണ്. ഓ​രോ സി​നി​മ​യി​ലും ക​ഥാ​പാ​ത്ര വൈ​വി​ധ്യ​ത്തി​ലൂ​ടെ ഞെ​ട്ടി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രെ​ല്ലാം. കേ​ര​ള​ത്തി​ലെ കു​റി​ച്ച് ഓ​ർ​മി​ക്കു​മ്പോ​ൾ ത​ന്നെ സ്നേ​ഹ​സ്വീ​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്  ഓ​ർ​മ വ​രു​ന്ന​ത്. സി​ങ്ക​മ​ലൈ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വീ​ണ്ടും ത​ന്നെ കേ​ര​ള​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ച്ച​തി​ന് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി​യോ​ട് ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ ന​ന്ദി പ​റ​ഞ്ഞു. ആ​ർ​ആ​ർ​ആ​ർ റീ​ലി​സ് ദി​ന​ത്തി​ൽ ആ​ദ്യ​ഷോ കാ​ണു​ന്ന​വ​രി​ൽ ഒ​രാ​ൾ ഞാ​നാ​യി​രി​ക്കു​മെ​ന്നു ടോ​വി​നോ തോ​മ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കൊ​പ്പം ഇ​വി​ടെ ഇ​രി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു.  ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന രാ​ജ​മൗ​ലി​യു​ടെ പു​തി​യ അ​ത്ഭു​ത​ക​ൾ കാ​ണാ​നാ​യി ആ​ർ​ആ​ർ​ആ​റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​താ​യും ടോ​വി​നോ പ​റ​ഞ്ഞു. മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്രീ​ലോ​ഞ്ച് ച​ട​ങ്ങി​ൽ ആ​ദ്യാ​വ​സാ​നം ആ​രാ​ധ​ക​ർ ആ​വേ​ശം തീ​ർ​ത്തു. താ​ര​ങ്ങ​ൾ​ക്കും സം​വി​ധാ​യ​ക​നും ഒ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി. ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ​ത് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. വാ​ഹ​ന​ങ്ങ​ൾ രാ​ജ​മൗ​ലി​യും സം​ഘ​വും മ​ട​ങ്ങു​മ്പോ​ഴും ജ​യ് വി​ളി​ക​ളു​മാ​യി ആ​രാ​ധ​ക സം​ഘ​ങ്ങ​ൾ പി​ന്നാ​ലെ പാ​ഞ്ഞ​ത് ആ​ർ​ആ​ർ​ആ​റി​നാ​യു​ള്ള ആ​വേ​ശ​ത്തി​ന് തെ​ളി​വാ​യി.

ടോവിനോ  തോസിനെ പുഴ്ത്തി  
മി​ന്ന​ൽ മു​ര​ളി​യി​ലെ ടോ​വി​നോ തോ​മ​സി​ന്‍റെ പ്ര​ക​ട​ന​ത്തെ പു​ക​ഴ്ത്തി രാ​ജ​മൗ​ലി​യും റാം​ച​ര​ണും  ജൂ​നി​യ​ർ എ​ൻ​ടി​ആ​റും. മ​ല​യാ​ള​ത്തി​ലെ വെ​ർ​സ്റ്റ​യി​ൽ ആ​ക്റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് ടൊ​വി​നോ​യെ​ന്നു ജൂ​നി​യ​ർ എ​ൻ.​ടി.​ആ​ർ. പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹീ​റോ​യാ​ണ് ടോ​വി​നോ​യെ​ന്നു രാ​ജ​മൗ​ലി​യും മി​ന്ന​ൽ മു​ര​ളി​യി​ലൂ​ടെ ടോ​വി​നോ ഞെ​ട്ടി​ച്ച​താ​യി റാം​ച​ര​ണും  പ​റ​ഞ്ഞു

ന്താണ്
ച​രി​ത്ര നാ​യ​ക​രി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടി​ട്ടു​ള്ള​താ​ണെ​ങ്കി​ലും ഇ​തൊ​രു ച​രി​ത്ര സി​നി​മ​യ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി പ​റ​യു​ന്നു. സാ​ങ്ക​ൽ​പി​ക​മാ​യ ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് ഈ ​ആ​ഴ്ച നി​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്കെ​ത്തു​ന്ന​ത്. കൊ​വി​ഡ് ഒ​രു ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും 2022 ന​ല്ലൊ​രു പ്ര​തീ​ക്ഷ​യാ​യാ​ണ് കാ​ണു​ന്ന​ത്.​ചി​ത്രം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും രാ​ജ​മൗ​ലി പ​റ​ഞ്ഞു. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ വെ​ച്ചൊ​രു​ക്കി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​നി​ക്ക് ഒ​രു സ്ഥാ​ന​മു​ണ്ടാ​യ​ത്.​എ​ന്നാ​ൽ,  ചി​ത്ര​ത്തി​ലേ​ക്ക് താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ക​ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ്. ക​ഥാ​പാ​ത്ര​ത്തി​ന് അ​നു​യോ​ജ്യ​നാ​യ താ​രം ആ​രാ​ണോ എ​ന്ന് നോ​ക്കി അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ക്കാ​റാ​ണ് പ​തി​വ്. ഒ​രു താ​ര​ത്തേ​യും വെ​ച്ച് സി​നി​മ ചെ​യ്യാ​ന്‍ വേ​ണ്ടി ക​ഥ ഉ​ണ്ടാ​ക്കാ​റി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ള്ള ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വ​ന്നാ​ല്‍ ഭാ​ഷ നോ​ക്കാ​തെ ത​ന്നെ താ​ര​ങ്ങ​ളെ സ​മീ​പി​ക്കു​മെ​ന്നും രാ​ജ​മൗ​ലി കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഷി​ബു ത​മീ​ന്‍സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റി​യാ ഷി​ബു​വി​ന്‍റെ എ​ച്ച്ആ​ര്‍ പി​ക്‌​ചേ​ര്‍സ് ആ​ണ് ആ​ര്‍ആ​ര്‍ആ​ർ കേ​ര​ള​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ പു​റ​ത്തി​റ​ക്കി​യ ദി​വ​സം മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.25 ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച്ച​ക്കാ​രെ​യാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ട്രെ​യ്‌​ല​റി​ന് ല​ഭി​ച്ച​ത്. തി​ക​ച്ചും ആ​വേ​ശ​മു​ണ​ര്‍ത്തു​ന്ന രം​ഗ​ങ്ങ​ള്‍ നി​റ്ഞ്ഞ​താ​യി​രു​ന്നു ട്രെ​യ്‌​ല​ര്‍. അ​ല്ലൂ​രി സീ​താ രാ​മ​രാ​ജു, കൊ​മ​രം ഭീം ​എ​ന്നി​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍ക്കൊ​ണ്ടാ​ണ് ചി​ത്രം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

Share via
Copy link
Powered by Social Snap