ആശ്വാസം; പൊന്നാനിയില് കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

മലപ്പുറംപൊന്നാനിയില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയി. പൊന്നാനിയില്‍യില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയ  മഹാലക്ഷ്‍മി എന്ന ബോട്ട് ആണ്  ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തില്‍പെട്ടത്.  ഉള്‍ക്കടലില്‍ വച്ച് ബോട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. നാസർ,കുഞ്ഞാൻബവു, മുനവീർ,സുബൈർ, ഷബീർ, എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് ഇവര്‍ ബന്ധുക്കളെ  പുലര്‍ച്ചെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നാലെ ഫോൺ ഓഫായി.

Share via
Copy link
Powered by Social Snap