ആഹാരം വിളമ്പാന് വൈകിയതിന് മകൻ അമ്മയെ അടിച്ചുകൊന്നു

റാഞ്ചി: ആഹാരം വിളമ്പാന്‍ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോക്കിലാണ് സംഭവം നടന്നത്. 60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകൻ പ്രധാൻ സോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് എത്തുമ്പോള്‍ പ്രധാൻ സോയ് അമ്മയെ ഒരു വടി കൊണ്ട് അടിച്ചുകൊന്നിട്ട് പറമ്പിൽ തന്നെ മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നു. അയാൾ രാത്രി മദ്യപിച്ചു വന്നിട്ട് അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനൽകാൻ വൈകിയതോടെ ഒരു വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു.- മനോഹര്‍ പൂര്‍ അഡിഷ്ണല്‍ എസിപി വിമലേഷ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.

കൻ പ്രധാൻ സോയ്  മദ്യത്തിന് അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രധാൻ സോയിക്ക് 35 വയസാണ് പ്രായം.

Share via
Copy link
Powered by Social Snap