ആർഎസ്എസ് വേദിയിൽ ജനാര്ദന് ദ്വിവേദി: വേദി പങ്കിടുകയെന്നാല് പ്രത്യയശാസ്ത്രം പങ്കിടലല്ലെന്ന് കോണ്ഗ്രസ്

ന്യൂഡൽഹി: ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതുമായി വേദി പങ്കിട്ട് കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് ജനാർദൻ ദ്വിവേദി. ഭഗവദ് ഗീതയെ ആധാരമാക്കി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് എഐസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ ജനാർദൻ ദ്വിവേദി പങ്കെടുത്തത്. ഡല്‍ഹിയിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാമക്ഷേത്ര ആക്റ്റിവിസ്റ്റ് സാധ്വി ഋതംബരയും സന്നിഹിതരായിരുന്നു. 

അതേസമയം, ഭഗവദ് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ജനാർദ്ദൻ ദ്വിവേദി പങ്കെടുത്തതെന്നും വേദി പങ്കിട്ടത് കൊണ്ട് ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നു എന്ന് അർഥമില്ലെന്നും കോൺഗ്രസ്‌ പ്രതികരിച്ചു.

എന്നാൽ ഈ ചടങ്ങിലേക്ക് ഒദ്യോഗികമായി ക്ഷണിച്ചിട്ടാണ് ദ്വിവേദി പങ്കെടുത്തത്. കഴിഞ്ഞ കുറെക്കാലമായി കോൺഗ്രസുമായി ഇദ്ദേഹം അകലത്തിലായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയെ തുടർന്നാണ് ജനാർദൻ ദ്വിവേദി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ദ്വിവേദി നേരത്തെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.