‘ആ മമ്മൂട്ടി സിനിമയുടെ റിലീസ് മാറ്റിവെച്ചു’; ദൃശ്യം 2 പുതിയ പ്രൊമോ

മോഹൻലാലിനെ നായകനായി ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 വിന്‍റെ പുതിയ പ്രൊമോ ടീസര്‍ പുറത്തിറക്കി. മോഹന്‍ലാലാണ് പ്രൊമോ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ആ മമ്മൂട്ടി സിനിമയുടെ റിലീസ് മാറ്റി വെച്ചുവെന്ന് നിരാശയോടെ പറയുന്ന ജോര്‍ജ്‍കുട്ടിയുടെ സംസാരത്തിലൂടെയാണ് പ്രൊമോ ആരംഭിക്കുന്നത്. കേബിൾ ടിവി ഓപറേറ്ററിൽ നിന്ന് തിയേറ്റർ ഉടമയും പ്രൊഡ്യൂസറുമായ ജോർജ് കുട്ടിയാണ് രണ്ടാം ഭാഗത്തിൽ. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണില്‍ പുറത്തിറക്കുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം. മീന, അൻസിബ ഹസ്സൻ, എസ്തർ, ഗണേശ് കുമാർ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വൻതാരനിര ചിത്രത്തിന്‍റെ ഭാഗമാകുന്നു.

പുതുവര്‍ഷ ദിനത്തിലാണ് ദൃശ്യം 2വിന്‍റെ ആമസോണ്‍ റിലീസ് പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അതിന് മുമ്പേ ആമസോണ്‍ ചാനല്‍ വഴി തന്നെ ചോര്‍ന്നിരുന്നു. അതോടെ ട്രെയിലര്‍ ഔദ്യോഗികമായി തന്നെ പിന്നീട് പുറത്തുവിടുകയുണ്ടായി.

Share via
Copy link
Powered by Social Snap