ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ; ചരിത്ര വിജയം

ഓവൽ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 157 റൺസിനാണ് ഇന്ത്യയുടെ ചരിത്ര വിജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇം​ഗ്ലണ്ടിനെ 210 റൺസിന് ഓൾ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.

ഹസീബ് ഹമീദ്, മൊയീൻ അലി എന്നിവരുടെ വിക്കറ്റുകൾ രവീന്ദ്ര ജഡേജ നേടിയപ്പോൾ, ജസപ്രീത് ബുമ്ര ഒല്ലീ പോപ്, ജോണി ബേർസ്റ്റോ എന്നിവരെ വിക്കറ്റിൽ തളച്ചു. ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 191-10, ഇം​ഗ്ലണ്ട് 290-10, രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ 466-10, ഇംഗ്ലണ്ട്  210-10 എന്നിങ്ങനെയാണ് സ്കോർ നില.

Share via
Copy link
Powered by Social Snap