ഇടതുമുന്നണി സർക്കാരിനെതിരെ ഐ.എൻ.ടി.യു.സി. സമരം ജൂലൈ 1ന്

സംസ്ഥാനസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് തൊഴിലാളികൾ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വില്ലേജ് ആഫീസുകൾക്കു മുമ്പിലും പൊതു ഇടങ്ങളിലും പ്രക്ഷോഭ സമരം നടത്തുന്നു. പ്രക്ഷോഭസമരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 1ബുധൻ രാവിലെ കൃത്യം10 മണിക്ക് സെക്രട്ടേറിയേറ്റു പടിക്കൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. അശാസ്ത്രീയമായ വൈദ്യുതി ബിൽ പിൻവലിക്കുക, ലോക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അർഹരായ എല്ലാ തൊഴിലാളികൾക്കും നൽകുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് ഒരു മാസത്തെ വേതനം സഹായധനമായി അനുവദിക്കുക, പെട്രോൾ-ഡീസൽ സംസ്ഥാന നികുതി ഇളവു ചെയ്യുക, തോട്ടം, മോട്ടോർ, ടൂറിസം മേഖലകളിലെ തൊഴിലിളികൾക്ക് പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആവിഷ്കരിക്കുക, കാരുണ്യ പദ്ധതി പുന:സ്ഥാപിക്കുക, ലോക്ഡൗൺ കാല സമരങ്ങൾക്കു് എതിരെ എടുത്തിട്ടുള്ള കേസ്സുകൾ പിൻവലിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് സമരം. തിരുവനന്തപുരം ജില്ലയിൽ 200 കേന്ദ്രങ്ങളിൽ പ്രക്ഷോഭ സമരം നടത്തുമെന്ന് ഐ.എൻ.റ്റി.യു.സി. ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ പറഞ്ഞു.

Share via
Copy link
Powered by Social Snap