ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്

ന്യൂഡല്‍ഹി: വിദേശനാണ്യ വിപണിയില്‍ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ച എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ല്‍ ആയിരുന്നു വിദേശ വിനിമയ വിപണിയില്‍ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തില്‍ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറന്‍സികളുടെ മൂല്യത്തെ ബാധിച്ചത്. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap