ഇതാണ് മഞ്ജു വാരിയരെപ്പോലും മയക്കിയ ആ കുട്ടി മഞ്ജു

വെവെളുത്ത ടോപ്പും  കറുത്ത മിഡിയും ഷൂസുമൊക്കയിട്ട് നല്ല സ്റ്റൈലായി എത്തിയ മഞ്ജു വാരിയരുടെ ചിത്രം സോഷ്യൽ ലോകത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നല്ലോ.. മഞ്ജുവിനെ കണ്ട് അതേപോലെ അതേ വേഷത്തിൽ നിരവധിപ്പേരും എത്തി, പല ഓൺലൈൻ ചാലഞ്ചുകളും നടത്തി. എന്നാൽ മഞ്ജുവിനൊപ്പമെത്താൻ പലർക്കുമായില്ല. പക്ഷേ ഒരു കൊച്ചു മിടുക്കി  ലേഡി സൂപ്പർസ്റ്റാറിനെ അതേപടി പകർത്തിയിരിക്കുകയാണ്. 

മഞ്ജു ധരിച്ച അതേപോലുള്ള വേഷവും ഹെയർസ്റ്റൈലും ഷൂസും വാച്ചും ഫോണുമൊക്കെയായി ഒരു കുഞ്ഞു മഞ്ജു തന്നെയായി എത്തിയ ഈ മിടുക്കിയും വളരെപ്പെട്ടെന്ന് ശ്രദ്ധ നേടി.  ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയായിരുന്നു അത്.  മഞ്ജു വാരിയറും ഈ കുഞ്ഞു മഞ്ജുവിനെ ഇഷ്ടമായി എന്നു പറയുകയും ചെയ്തിരുന്നു.   മാതാപിതാക്കൾക്കൊപ്പം ദുബായിയിൽ താമസിക്കുന്ന ഇഷാ മെഹഖ് ഒരു മോഡലും ബ്ലോഗറും കൂടിയാണ്. കാസർഗോഡ്കാരിയാണ് ഈ കുട്ടി മഞ്ജു.

Share via
Copy link
Powered by Social Snap