ഇന്ത്യയിലെ അഞ്ച് ശതകോടീശ്വരികള് ഇവർ

മു​ബൈ: ഫോ​ര്‍ബ്‌​സ് റി​യ​ല്‍ ടൈം ​ബി​ല്യ​ണേ​ഴ്‌​സ് പ​ട്ടി​ക പ്ര​കാ​രം ഇ​ന്ത്യ​യി​ലെ അ​ഞ്ച് ശ​ത​കോ​ടീ​ശ്വ​രി​ക​ളി​ൽ ഒ​ന്നാ​മ​ത് ജി​ല്‍ഡാ​ല്‍ ഗ്രൂ​പ്പി​നെ ന​യി​ക്കു​ന്ന 70കാ​രി​യാ​യ സാ​വി​ത്രി ജി​ന്‍ഡാ​ല്‍. 7.1 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് അ​വ​രു​ടെ സ​മ്പാ​ദ്യം.

ഇ​ന്ത്യ​യി​ലെ 118 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യാ​ണ് ഫോ​ര്‍ബ്‌​സ് ത​യാ​റാ​ക്കി​യ​ത്. ആ​ഗോ​ള ത​ല​ത്തി​ല്‍ അ​ഞ്ചാ​മ​തും ഏ​ഷ്യ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​മു​ള്ള മു​കേ​ഷ് അം​ബാ​നി ത​ന്നെ​യാ​ണ് പ​ട്ടി​ക​യി​ലെ ഒ​ന്നാ​മ​ന്‍. പ​ട്ടി​ക​യി​ല്‍ ഭൂ​രി​ഭാ​ഗ​വും പു​രു​ഷ​ന്മാ​രാ​ണ്.

അ​ഞ്ച് സ്ത്രീ​ക​ള്‍ക്ക് മാ​ത്ര​മാ​ണ് പ​ട്ടി​ക​യി​ലി​ടം നേ​ടാ​നാ​യ​ത്. അ​വ​ര്‍ക്ക് എ​ല്ലാ​വ​ര്‍ക്കും കൂ​ടി​യു​ള്ള​താ​ക​ട്ടെ 18 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പാ​ദ്യ​വും. പ​ട്ടി​ക​യി​ല്‍ 12 ാം സ്ഥാ​ന​ത്തു​ള്ള സാ​വി​ത്രി ജി​ന്‍ഡാ​ലാ​ണ് സ്ത്രീ​ക​ളി​ല്‍ ഏ​റ്റ​വും സ​മ്പ​ന്ന. സ്റ്റീ​ല്‍, ഊ​ര്‍ജം, സി​മ​ന്‍റ്, ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ജി​ല്‍ഡാ​ല്‍ ഗ്രൂ​പ്പി​ന്‍റെ സാ​ര​ഥി​യാ​ണ് സാ​വി​ത്രി ജി​ന്‍ഡാ​ല്‍. അ​വ​രു​ടെ ഭ​ര്‍ത്താ​വ് ഓം ​പ്ര​കാ​ശ് ജി​ല്‍ഡാ​ല്‍ സ്ഥാ​പി​ച്ച​താ​ണ് ജി​ല്‍ഡാ​ല്‍ ഗ്രൂ​പ്പ്.

ഏ​റ്റ​വും സ​മ്പ​ന്ന​യാ​യ ര​ണ്ടാ​മ​ത്തെ വ​നി​ത ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യാ​യ ബ​യോ​കോ​ണി​ന്‍റെ സ്ഥാ​പ​ക കി​ര​ണ്‍ മ​ജും​ദാ​ര്‍ ഷാ​യാ​ണ്. 67കാ​രി​യാ​യ ഇ​വ​രു​ടെ സ​മ്പാ​ദ്യം 4.4 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്. സ്വ​ന്തം നി​ല​യി​ല്‍ ഉ​യ​ര്‍ന്നു വ​ന്ന വ​നി​ത​യെ​ന്ന പ്ര​ത്യേ​ക​ത ഇ​വ​രെ വേ​റി​ട്ടു നി​ര്‍ത്തു​ന്നു. മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യാ​യ യു​എ​സ്‌​വി​യു​ടെ സാ​ര​ഥി ലീ​ന തെ​വാ​രി​യാ​ണ് മൂ​ന്നാ​മ​ത്. 63കാ​രി​യാ​യ ഇ​വ​രു​ടെ സ​മ്പാ​ദ്യം മൂ​ന്ന് ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്.

70 വ​യ​സു​ള്ള സ്മി​ത കൃ​ഷ്ണ ഗോ​ദ്‌​റെ​ജാ​ണ് സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ നാ​ലാ​മ​ത്തെ വ​നി​ത. ഗോ​ദ്‌​റെ​ജ് ഗ്രൂ​പ്പി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ഓ​ഹ​രി കൈ​വ​ശ​മു​ള്ള സ്മി​ത​യ്ക്ക് 2.3 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പാ​ദ്യ​മു​ണ്ടെ​ന്ന് ഫോ​ര്‍ബ്‌​സ് പ​റ​യു​ന്നു. ക​ണ്‍സ്യൂ​മ​ര്‍ ഗു​ഡ്‌​സ് മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തെ മു​ന്‍നി​ര ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് ഗോ​ദ്‌​റെ​ജ്. സോ​ഫ്റ്റ്‌​വെ​യ​ര്‍ ക​മ്പ​നി​യാ​യ സോ​ഹോ കോ​ര്‍പ്പി​ന്‍റെ സാ​ര​ഥ്യ​ത്തി​ലു​ള്ള രാ​ധ വെം​ബു​വാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്. 1.2 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പാ​ദ്യ​മു​ണ്ട് ഈ 48 ​കാ​രി​ക്ക്. അ​വ​രു​ടെ മൂ​ത്ത സ​ഹോ​ദ​ര​നു​മാ​യി ചേ​ര്‍ന്ന് 1996ല്‍ ​സ്ഥാ​പി​ച്ച​താ​ണ് സോ​ഹോ.

Share via
Copy link
Powered by Social Snap